റോക്ക് ഇഫ്താർ സംഗമം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ റസ്റ്റാറന്റ് ഉടമകളുടെ കൂട്ടായ്മയായ റസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷൻ (റോക്ക്) ഇഫ്താർ സംഗമം റിഗ്ഗയി സിംഫണി ഓഡിറ്റോറിയത്തിൽ നടന്നു. റോക് ഉപദേശക സമിതി അംഗം ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു. അൻവർ സഈദ് റമദാൻ പ്രഭാഷണം നിർവഹിച്ചു. പ്രാർഥനകൾ നീചവൃത്തിയിൽനിന്നും, നിഷിദ്ധ കർമങ്ങളിൽനിന്നും മനുഷ്യരെ തടയേണ്ടതുണ്ട് എന്ന ഖുർആനിക അധ്യാപനം വിശ്വാസികൾ നിരന്തരം ഓർക്കേണ്ടതുണ്ട് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഡോ. അമീർ അഹമദ് ആശംസ പ്രസംഗം നടത്തി. മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, റോക് ഉപദേശക സമിതി മെംബർമാരായ ശരീഫ് പി.ടി, എം.ആർ. നാസർ, ഭാരവാഹികളായ എൻ. മുഹമ്മദ് റാഫി, പി.വി.നജീബ്, എൻ.കെ. റഹീം എന്നിവർ സംബന്ധിച്ചു.
സുബൈർ ഇ.സി, അലി അൽബൈക്, റുഹൈൽ നൈസ്, അബ്ദുൽ സത്താർ, ഷാഫി മഫാസ്, പി. അനസ്, നൗഷാദ് റൂബി, എൻ.കെ. നസീർ, ഹമീദ് കുറൂളി എന്നിവർ നേതൃത്വം നൽകി. സബാഹ് മുഹമ്മദിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി പി. കമറുദ്ദീൻ സ്വാഗതവും പ്രോഗ്രാം കൺവീനർ മുഹമ്മദ് ഹയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.