ആരോഗ്യസംവിധാനത്തിൽ ലാബുകളുടെ പങ്ക് പ്രധാനം -ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യസംവിധാനത്തിലെ കേന്ദ്രബിന്ദു എന്ന നിലയിൽ മെഡിക്കൽ ലാബുകളുടെ വികസനം പ്രധാനമാണെന്നും ഇതിൽ മന്ത്രാലയത്തിന്റെ ശ്രദ്ധയുണ്ടെന്നും മുബാറക് അൽ കബീർ ഹെൽത്ത് ഏരിയ ഡയറക്ടർ വലീദ് അൽ ബുസൈരി പറഞ്ഞു.
മന്ത്രാലയത്തിന്റെ ലാബുകളെ മിഡിലീസ്റ്റിലെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ റീജനൽ ഓഫിസ് പ്രശംസിച്ചതായും ഡോ. അൽ ബുസൈരി വ്യക്തമാക്കി. ലാബുകളുമായി ബന്ധപ്പെട്ട കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലബോറട്ടറികളുടെ സുപ്രധാന സ്വഭാവത്തെക്കുറിച്ച് കോൺഫറൻസ് ചീഫ് ഡോ. എബ്തിസാം അൽ ജുമ വിശദീകരിച്ചു. ആരോഗ്യസംവിധാനത്തിന്റെ നെടുംതൂണാണ് ലാബുകൾ. കൃത്യതയോടെയും വേഗത്തിലും രോഗനിർണയത്തിന് ലാബുകൾ ഡോക്ടർമാരെ സഹായിക്കുകയും രോഗികളുടെ ആശങ്കകൾ ലഘൂകരിക്കുകയും ചെയ്യുന്നതായും അവർ പറഞ്ഞു. കോവിഡ്-19 മഹാമാരിയെ തുടർന്നുള്ള വൈറൽ രോഗങ്ങളിലേക്കും ശ്വാസകോശസംബന്ധമായ വൈറസുകളിലേക്കും സമ്മേളനം വെളിച്ചംവീശുന്നതായി സംഘാടക സമിതി അംഗം ഡോ. നാദ അൽ ഷാത്തി പറഞ്ഞു. വൃക്ക മാറ്റിവെക്കൽ, മജ്ജ, സ്റ്റെം സെൽ രോഗികൾക്കുള്ള രോഗനിർണയത്തിനു മുമ്പുള്ള പ്രശ്നങ്ങളും സമ്മേളനം ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.