ആര്.എസ്.സി ഗ്ലോബല്‍ ബുക്ടെസ്റ്റ് 2023 രജിസ്ട്രേഷന് ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ബുക്ടെസ്റ്റിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പ്രവാചകരുടെ ജീവിത ദർശനങ്ങൾ അറിയുക, പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും ചരിത്രവായന വളര്‍ത്തുക എന്നിവയിലാണ് ബുക്ടെസ്റ്റ് പ്രധാനമായും ഊന്നൽ നൽകുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. പുസ്തകത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി അനുസരിച്ച് സെപ്റ്റംബർ 14 മുതല്‍ ഒക്ടോബർ 15 വരെ http: //www. booktest.rsconline.org/ എന്ന വെബിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവർക്ക് ഒക്ടോബർ 20, 21 ന് നടക്കുന്ന ഫൈനല്‍ പരീക്ഷയിൽ പങ്കെടുക്കാം.
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി രചിച്ച് ഐ.പി.ബി പ്രസിദ്ധീകരിച്ച "മുഹമ്മദ് നബി (സ്വ)' (മലയാളം), ‘ദി ഗൈഡ് ഈസ് ബോൺ' (ഇംഗ്ലീഷ്) എന്നീ പുസ്തകങ്ങൾ അടിസ്ഥാനമാക്കിയാണ് ബുക്ടെസ്റ്റ് നടക്കുന്നത്. ജി.സി.സി രാജ്യങ്ങൾക്ക് പുറമെ യൂറോപ്, ആഫ്രിക്ക, നോർത്ത് അമേരിക്കൻ രാജ്യങ്ങളിലടക്കം പ്രത്യേകം തയാറാക്കിയ ഡിജിറ്റല്‍ സംവിധാനം വഴിയും നേരിട്ടും ഒരു ലക്ഷം വായനക്കാരിലേക്ക് ബുക്ടെസ്റ്റ് സന്ദേശം എത്തിക്കും.
അനുരാഗവും ആർദ്രതയും വരണ്ടു തുടങ്ങിയ പുതുകാലത്ത് പ്രപഞ്ചത്തോളം വിശാലമായ സ്നേഹത്തിന്റെ യും ദയാവായ്പിന്റെയും ഉജ്ജ്വലമായ സന്ദേശങ്ങൾ അടയാളപ്പെടുത്തിയ പൊതുവായനകൾ സമൂഹത്തിൽ കൊണ്ടുവരുന്നതിനും സഹജീവി സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അതുല്യ മാതൃകയായ പ്രവാചക ജീവിതം പഠനവിധേയമാക്കുന്നതിനും ബുക്ടെസ്റ്റിലൂടെ കഴിയുന്നുവെന്ന് രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. രജിസ്ട്രേഷൻ: www.booktest.rsconline.org
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.