പരിശോധന തുടരുന്നു; 113 നിയമലംഘകർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം അഹമ്മദി, ഹവല്ലി,ഫർവാനിയ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 113 നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഗാർഹിക തൊഴിലാളികളെ കടത്തിയെന്ന കുറ്റം ചുമത്തി ഒരാളെയും, ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുന്ന നിയമലംഘകരായ മറ്റു നാലുപേരും പിടിയിലായി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷനാണ് പരിശോധന നടത്തിയത്.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. ആൾമാറാട്ടം നടത്തി വീട്ടുജോലിക്കാരെ കടത്തിക്കൊണ്ടുപോയി നിയമവിരുദ്ധമായി അഭയവും ജോലിയും ഏർപ്പെടുത്തി നൽകിയ കുറ്റത്തിനാണ് ഒരാളെ അറസ്റ്റ് ചെയ്തത്. ഡെലിവറി കമ്പനിയിൽ നിയമവിരുദ്ധമായി ജോലി ചെയ്യുകയായിരുന്നു പിടിയിലായ മറ്റു നാലുപേരെന്നും ആഭ്യന്ത മന്ത്രാലയം അറിയിച്ചു. പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.