ഒട്ടകമേച്ചിൽ നിയമങ്ങൾ ലംഘിച്ചു; മൂന്നു പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ഒട്ടകമേച്ചിൽ നിയമങ്ങൾ ലംഘിച്ചതിന് മൂന്നുപേരെ പരിസ്ഥിതി പൊലീസ് അറസ്റ്റു ചെയ്തു. 22 ഒട്ടകങ്ങളെ രക്ഷിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം നടത്തിയ ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി ലംഘനങ്ങൾ തടയുന്നതിനുമുള്ള പരിശോധനയിലാണ് നടപടി. പരിസ്ഥിതി പൊലീസും ജഹ്റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റും സംയുക്തമായാണ് പരിശോധന നടത്തിയത്.
പബ്ലിക് എൻവയൺമെന്റ് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് എന്നിവയുടെ സഹകരണവുമുണ്ടായി. പരിശോധനയിൽ ഭൂമി കൈയേറ്റങ്ങൾ അടക്കം നിരവധി പാരിസ്ഥിതിക ലംഘനങ്ങൾ കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.