എസ്.എ. പുതിയവളപ്പിൽ പദവികളാഗ്രഹിക്കാത്ത നേതാവ് –കോടിയേരി
text_fieldsകുവൈത്ത് സിറ്റി: ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന പ്രസിഡൻറായിരുന്ന എസ്.എ. പുതിയവളപ്പിൽ അനുസ്മരണം സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പദവികൾ ആഗ്രഹിക്കാത്ത, നിലപാടുകളിൽ ഉറച്ചുനിന്ന നേതാവായിരുന്ന എസ്.എ. പുതിയവളപ്പിലെന്ന് കോടിയേരി പറഞ്ഞു. പ്രവർത്തിച്ച കാലഘട്ടം മുഴുവൻ മതേതരത്വത്തിനും ബഹുസ്വരതക്കും വേണ്ടി പ്രവർത്തിച്ചു. എസ്.എയുടെ അഭാവം ഇടതുപക്ഷത്തിന് വലിയ നഷ്ടമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
ഐ.എം.സി.സി ജി.സി.സി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. കുലീനമായ പെരുമാറ്റം, സൗമ്യമായ സംസാരം, നിഷ്കളങ്കമായ പുഞ്ചിരി എന്നിവ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് അഭിപ്രായപ്പെട്ടു.ഐ.എൻ.എൽ പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ദിശാബോധത്തോടെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു.
ഐ.എൻ.എൽ അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ പി.ടി.എ. റഹീം, എ.എൻ. ഷംസീർ, മുൻ മന്ത്രിയും ജനതാദൾ നേതാവുമായ കെ.പി. മോഹനൻ, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ സംസാരിച്ചു.ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡൻറ് സി.എച്ച്. മുസ്തഫ, സെക്രട്ടറി നാസർ കോയ തങ്ങൾ, സെക്രട്ടേറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ്, എസ്.എ. പുതിയവളപ്പിലിെൻറ മകൻ സൽമാൻ ഫാരിസ്, വിവിധ ഐ.എം.സി.സി ഘടകങ്ങളെ പ്രതിനിധാനം ചെയ്ത് കുഞ്ഞാവുട്ടി ഖാദർ, എ.എം. അബ്ദുല്ലക്കുട്ടി, പുളിക്കൽ മൊയ്തീൻകുട്ടി, ഷരീഫ് താമരശ്ശേരി, ഇ.കെ.കെ. റഷീദ്, ശരീഫ് കൊളവയൽ തുടങ്ങിയവർ സംസാരിച്ചു. ജി.സി.സി ജനറൽ കൺവീനർ ഖാൻ പാറയിൽ സ്വാഗതവും ട്രഷറർ സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.