സുബിയ പവർ പ്ലാന്റിന്റെ ഉൽപാദനശേഷി വർധിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: സുബിയ പവർ പ്ലാന്റിന്റെ ഉൽപാദനശേഷി വർധിപ്പിക്കുന്നു. അൽഗാനിം ഇന്റർനാഷനൽ കമ്പനിയുമായി ഇതുസംബന്ധമായ കരാറില്‍ വൈദ്യുതി മന്ത്രി ഡോ. മഹമൂദ് ബൗഷരി ഒപ്പുവെച്ചു. 118 മില്യൺ ദീനാർ ചെലവ് വരുന്ന പദ്ധതി നടപ്പാകുന്നതോടെ 250 മെഗാവാട്ട് അധിക ശേഷി കൈവരിക്കും.
സുബിയ പവർ പ്ലാന്റിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളും നടന്നുവരുകയാണ്. പ്ലാന്റിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായും നാലാം ഘട്ട ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ സ്റ്റേഷനുകളുടേയും പവർ പ്ലാന്റ് വിപുലീകരണം നടന്നുവരുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ വൈദ്യുതി ഉൽപാദന ശേഷി 17,350 മെഗാവാട്ട് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.