സഗീർ തൃക്കരിപ്പൂർ: തീരാതെ ദുഃഖം, അനുശോചനം
text_fieldsകുവൈത്ത് സിറ്റി: സാമൂഹിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂരിെൻറ വിയോഗത്തിൽ പ്രവാസ ലോകത്ത് അനുശോചന പ്രവാഹം തുടരുന്നു. വിവിധ സംഘടനകൾ അനുശോചന കുറിപ്പിലൂടെ ദുഃഖം പങ്കുവെച്ചു.
കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ സ്ഥാപക നേതാക്കളിലൊരാളും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിലെ സമുന്നതനായ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ സഗീർ തൃക്കരിപ്പൂരിെൻറ നിര്യാണത്തിൽ സംഘടന അനുശോചിച്ചു.
കുവൈത്തിലെ മലയാളി സമൂഹത്തിെൻറ ഏതു പ്രശ്നങ്ങളിലും മുന്നിൽ നിൽക്കുന്ന വ്യക്തി എന്ന നിലക്ക് അദ്ദേഹത്തിെൻറ വിയോഗം തീരാനഷ്ടം തന്നെയാണ്. കെ.ഇ.എയുടെ ജന്മം മുതൽ താങ്ങും തണലുമായി കൂടെ നിന്നിരുന്ന മുഖ്യരക്ഷാധികാരിയാണ് അദ്ദേഹമെന്ന് ഒാൺലൈനായി നടത്തിയ അനുശോചന സംഗമം ചൂണ്ടിക്കാട്ടി.
കെ.ഇ.എ പ്രസിഡൻറ് പി.എ. നാസർ അധ്യക്ഷത വഹിച്ചു. സത്താർ കുന്നിൽ, മഹമൂദ് അപ്സര, 'കുട' ജനറൽ കൺവീനർ പ്രേംരാജ്, കെ.കെ.എം.എയെ പ്രതിനിധാനം ചെയ്ത് ബഷീർ ഉദിനൂർ, എൻജിനീയർ അബൂബക്കർ, സലാം കളനാട്, രാമകൃഷ്ണൻ കള്ളാർ, ഹമീദ് മധൂർ, മുനവ്വർ, സി.എച്ച്. ഹസ്സൻ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ഏരിയ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കെ.ഇ.എ ജനറൽ സെക്രട്ടറി നളിനാക്ഷൻ സ്വാഗതവും ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
കെ.കെ.സി.ഒ
കുവൈത്ത് സിറ്റി: പൊതു സമ്മതനായ സാമൂഹിക പ്രവർത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമായിരുന്ന സഗീർ തൃക്കരിപ്പൂരിെൻറ വിയോഗം കനത്ത നഷ്ടമാണ് വരുത്തിയതെന്ന് കുവൈത്ത് കേരള കൾച്ചറൽ ഓർഗെനെസേഷൻ അനുശോചന കുറിപ്പിൽ പറഞ്ഞു. നാലു പതിറ്റാണ്ടായി കുവൈത്തിലെ സാമൂഹിക പ്രവർത്തന മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സംഘടന അറിയിച്ചു.
പുതിയങ്ങാടി ജമാഅത്ത് ദർസ് കമ്മിറ്റി
കുവൈത്ത് സിറ്റി: നാലു പതിറ്റാണ്ട് കാലം കുവൈത്ത് പ്രവാസലോകത്ത് സാധാരണക്കാരുടെ ഇടയിൽ സാന്ത്വന സ്പർശവുമായി സജീവ സാന്നിധ്യമായിരുന്ന സഗീർ തൃക്കരിപ്പൂരിെൻറ വിയോഗത്തിൽ പുതിയങ്ങാടി ജമാഅത്ത് ദർസ് കമ്മിറ്റി കുവൈത്ത് ശാഖ അനുശോചനം രേഖപ്പെടുത്തി. കെ.കെ.എം.എ അടക്കം വിവിധ സംഘടനകളുടെ രക്ഷാധികാരി കൂടിയായ സഗീർ തൃക്കരിപ്പൂരിെൻറയും കഴിഞ്ഞ മാസം കുവൈത്തിൽ നിര്യാതയായ അദ്ദേഹത്തിെൻറ പത്നിയുടെയും വിയോഗത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമുള്ള ദുഃഖത്തിൽ പങ്കുചേരുന്നു.
സാന്ത്വനം കടലൂർ കൾച്ചറൽ ഓർഗനൈേസഷൻ
കുവൈത്ത് സിറ്റി: പ്രമുഖ സാമൂഹിക, ജീവ കാരുണ്യ പ്രവർത്തകനും കെ.കെ.എം.എ രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂരിെൻറ നിര്യാണത്തിൽ സാന്ത്വനം കടലൂർ കൾച്ചറൽ ഓർഗനൈസേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. നാലു പതിറ്റാണ്ടോളം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന രംഗത്ത് അദ്ദേഹം ചെയ്ത സേവനങ്ങളും നേതൃപരമായ ഇടപെടലുകളും മാതൃകാപരമാണ്. സഗീർ തൃക്കരിപ്പൂരിെൻറ പെട്ടെന്നുള്ള വിയോഗം പ്രവാസ ലോകത്തിന് തീരാനഷ്ടമാണ്. സമർപ്പണ ബോധത്തോടെ കുവൈത്ത് പ്രവാസി സമൂഹത്തെ മുന്നിൽനിന്ന് നയിച്ച അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ പൊതുപ്രവർത്തകർക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ലെന്നും സാന്ത്വനം കടലൂർ അനുശോചന കുറിപ്പിൽ അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ അനുശോചനയോഗം
കുവൈത്ത് സിറ്റി: സഗീർ തൃക്കരിപ്പൂരിെൻറ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ അനുശോചന യോഗം നടത്തി. സഹജീവികളോട് എന്നും കാരുണ്യം കാട്ടിയിരുന്ന നല്ലൊരു ജീവകാരുണ്യ പ്രവർത്തകനെയാണ് കുവൈത്ത് പ്രവാസികൾക്ക് നഷ്ടമായത്. ജാതി മത ഭേദെമന്യേ പ്രവർത്തിച്ച സഗീറിെൻറ വേർപാട് ഇൗ വർഷം കുവൈത്തിലെ മലയാളികൾക്കുണ്ടായ ഏറ്റവും വലിയ തീരാനഷ്ടമാണെന്ന് കമ്മിറ്റി വിലയിരുത്തി.
സൂം പ്ലാറ്റ്ഫോമിൽ നടത്തിയ അനുശോചന യോഗത്തിൽ ഡബ്ല്യൂ.എം.സി കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് അഡ്വ. തോമസ് പണിക്കർ, ചെയർമാൻ ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് മാട്ടുവയിൽ, വൈസ് ചെയർമാൻ അഡ്വ. രാജേഷ് സാഗർ, വൈസ് പ്രസിഡൻറ് കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, ട്രഷറർ ജെറൽ ജോസ്, മീഡിയ കൺവീനർ സിബി തോമസ്, ലേഡീസ് വിങ് കൺവീനർ ജോസി കിഷോർ, സെക്രട്ടറിമാരായ ജോർജ് ജോസഫ്, കിച്ചു കെ. അരവിന്ദ്, ജോയൻറ് ട്രഷറർ അഡ്വ. ഷിബിൻ ജോസ്, ജോബിൻ തോമസ്, ടോണി ജോസഫ്, ജോൺ സാമുവേൽ എന്നിവർ സംസാരിച്ചു.
കെ.കെ.എം.വൈ.എഫ്
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികളുടെ എക്കാലെത്തയും ജനപ്രിയ നേതാവായിരുന്നു സഗീർ തൃക്കരിപ്പൂർ എന്ന് കുവൈത്ത് കേരള മുസ്ലിം യുവജന ഫെഡറേഷൻ സംഘടിപ്പിച്ച അനുശോചന യോഗം ചൂണ്ടിക്കാട്ടി. 40 വർഷത്തെ പ്രവാസ ജീവിതത്തിൽ, വിലമതിക്കാൻകഴിയാത്ത അത്ര കാരുണ്യ സേവനങ്ങളാണ് സഗീർ തൃക്കരിപ്പൂർ കാഴ്ചവെച്ചത്.
കുവൈത്ത് മലയാളികളുടെ ഓർമയിൽ എന്നും തിളങ്ങിനിൽക്കുന്ന നാമമാണ് സഗീർ തൃക്കരിപ്പൂർ എന്നും അദ്ദേഹത്തിനും കഴിഞ്ഞമാസം മരിച്ച അദ്ദേഹത്തിെൻറ ഭാര്യക്കും പരലോകജീവിതം സന്തോഷം നിറഞ്ഞതാകട്ടെ എന്നും പ്രാർഥന യോഗത്തിൽ പ്രതിനിധികൾ പറഞ്ഞു. പ്രസിഡൻറ് അബ്ദുൽ കലാം മൗലവി, സെക്രട്ടറി അസ്ലം ഹംസ, ട്രഷറർ ശഹീദ് ലബ്ബ, അബ്ദുൽ അസീസ് മൗലവി അൽ ഖാസിമി, അഷ്റഫ് മണ്ണഞ്ചേരി, മനാഫ് കരുനാഗപ്പള്ളി, ഹമീദ് പാലേരി തുടങ്ങിയവർ പങ്കെടുത്തു.
ജി.ടി.എഫ് കുവൈത്ത് ചാപ്റ്റർ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് മലയാളികൾക്കും ഓരോ പ്രയാസഘട്ടങ്ങളിലും ആശ്വാസവും പ്രതീക്ഷയുമായിരുന്നു സഗീർ തൃക്കരിപ്പൂർ എന്ന് ജി.ടി.എഫ് കുവൈത്ത് ചാപ്റ്റർ അനുശോചന കുറിപ്പിൽ പറഞ്ഞു. പ്രശ്നപരിഹാരങ്ങൾക്ക് ധീരമായ നേതൃത്വംനൽകിയ മഹദ്വ്യക്തിയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിെൻറ വിയോഗം പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണ്. പ്രവാസികളുടെ ഉന്നതിയും ഐക്യവും ലക്ഷ്യമാക്കി രൂപംകൊടുത്ത ബൃഹത്തായ പല പദ്ധതികളുടെയും അമരത്തുണ്ടായിരുന്നത് അദ്ദേഹമാണ്. വിയോഗംമൂലം കുവൈത്തിലെ പ്രവാസികൾക്ക് ഉണ്ടാകാൻപോകുന്ന ശൂന്യത വളരെ വലുതാണെന്നും ഗ്ലോബൽ തിക്കോടിയൻ ഫോറം കുവൈത്ത് ചാപ്റ്റർ പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.