കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സലാം എയർ
text_fieldsകുവൈത്ത് സിറ്റി: കേരളമടക്കം വിവിധ സെക്ടറിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സലാം എയർ. കോഴിക്കോട്, ദൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 20 ദീനാറിന് ടിക്കറ്റ് ലഭ്യമാണ്. സെപ്റ്റംബർ 16 മുതൽ ഡിസംബർ 15 വരെയുള്ള ദിനങ്ങളിലാണ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുക. ഇതിനായി ജൂലൈ 31നകം ടിക്കറ്റ് ബുക്ക് ചെയ്യണം.
ഉയർന്ന ടിക്കറ്റ് കാരണം പെരുന്നാളടക്കമുള്ള സീസണിൽ പലരും നാട്ടിലേക്ക് തിരിച്ചിരുന്നില്ല. കുടുംബങ്ങളുമായി കഴിയുന്നവർക്ക് വൺവേക്ക് മാത്രം ലക്ഷങ്ങളാണ് ടിക്കറ്റിനുവേണ്ടി മാത്രം നൽകേണ്ടിയിരുന്നത്.
ഇവർക്കെല്ലാം സലാം എയറിന്റെ നിരക്കിളവുകൾ ആശ്വാസമാകുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു. എന്നാൽ, കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സലാം എയർ സർവിസ് ഇല്ലാത്തതിനാൽ മസ്കത്ത് വഴിയാകും സർവിസ്. ഇത് കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് സമയം കൂടുതൽ എടുക്കാൻ ഇടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.