ആവേശം തീർത്ത് സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂൾ കായിക മേള
text_fieldsകുവൈത്ത് സിറ്റി: സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂൾ കായികമേള മിശ്രിഫിലെ യർമൂക് സ്പോർട്സ് ക്ലബിൽ നടന്നു. കോവിഡിനുശേഷം ആദ്യമായി സംഘടിപ്പിക്കപ്പെട്ട കായിക മേളയിൽ വിദ്യാർഥികൾ ആവേശത്തോടെ പങ്കാളികളായി. സഫയർ, റൂബി, ടോപസ്, എമറാൾഡ് എന്നിങ്ങനെ നാല് ഹൗസുകൾ ആയി മേളയിൽ വിദ്യാർഥികൾ മാറ്റുരച്ചു.
സ്റ്റുഡന്റ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റിന് ഹെഡ് ബോയ് മുഹമ്മദ് ഇർസാദ് ജാസിം, ഹെഡ് ഗേൾ കെസിയ മെൽവ ഡയസ് എന്നിവർ നേതൃത്വം നൽകി. മുഖ്യാതിഥി ഇന്ത്യൻ എംബസി കമ്യൂണിറ്റി അഫയേഴ്സ് സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷെലാത്ത്, പ്രിൻസിപ്പൽ ലൂസി എ. ചെറിയാൻ എന്നിവർ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചു. ഐ.പി.എസ് സ്പോർട്സ് ക്യാപ്റ്റൻ ജോയൽ വെസിലി ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്വകാര്യ വിദ്യാഭ്യാസ മന്ത്രാലയം എജുക്കേഷനൽ ആക്ടിവിറ്റീസ് ഡിപ്പാർട്മെൻറ് മേധാവി നബീൽ ജുമാ അൽയാഖൂത്ത്, സ്റ്റുഡന്റസ് അഫയേഴ്സ് ഓഫിസർ അമൽ അൽ ഹെർസ്, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരായ ഹമദ്, ഹെസ, ഐ.പി.എസ് വൈസ് ചെയർപേഴ്സൻ ടെസ്സി ചാണ്ടി, അഡ്മിനിസ്ട്രേറ്റിവ് എക്സിക്യൂട്ടിവ് ജോയൽ, പർച്ചേസ് മാനേജർ ജോൺ തോമസ്, കാർമൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ക്രിസ്റ്റി, യുനൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് ജോസഫ്, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ, യുനൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റിവ് മാനേജർ ഹർബിന്ദർ സിങ്, ഐ.പി.എസ് കായികവിഭാഗം മേധാവി കലൈവാണി സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ലൂസി എ. ചെറിയാൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ അനിൽ കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.