സാൽമിയ മദ്റസത്തുന്നൂർ ഫാമിലി ഇഫ്താർ മീറ്റ്
text_fieldsകുവൈത്ത് സിറ്റി: സാൽമിയ മദ്റസത്തുന്നൂർ ഫാമിലി ഇഫ്താർ മീറ്റ് ഇന്ത്യൻ മോഡൽ സ്കൂൾ ഹാളിൽ നടന്നു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം നിരവധി പേർ പങ്കെടുത്തു. മദ്റസ പ്രിൻസിപ്പൽ സൈനുൽ ആബിദ് ഫൈസി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം നിർവഹിച്ചു. മെഹബുള്ള മേഖല പ്രസിഡന്റ് അമീൻ മുസ്ലിയാർ ചേകനൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
പൊതു പരീക്ഷയിലും വാർഷിക പരീക്ഷയിലും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡുകൾ കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി, കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി എന്നിവരും വിതരണം ചെയ്തു. മജ്ലിസുന്നൂർ ആത്മീയ സദസ്സിനും പ്രാർഥനക്കും അമീൻ മുസ്ലിയാർ നേതൃത്വം നൽകി.
ഹംസ പയ്യന്നൂർ, ബഷീർ ബാത്ത, ഇസ്മായിൽ ഹുദവി, നാസർ കോഡൂർ, ഹുസ്സൻ കുട്ടി നീറാണി, അബ്ദുൽ മുനീർ പെരുമുഖം, ഫൈസൽ കുണ്ടൂർ, ശൈഖ് ബാദുഷ, സലാം പെരുവള്ളൂർ എന്നിവർ സന്നിധരായി.
മദ്റസ മനേജ്മെന്റ് ഭാരവാഹികളായ ഫാസിൽ കരുവാരകുണ്ട്, മുസ്തഫ സിറ്റി, സമീർ ചെട്ടിപടി സൈനുൽ ആബിദ്, ഗഫൂർ തിക്കോടി, റസാഖ് കണ്ണൂർ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. മദ്റസ പ്രസിഡന്റ് അഷ്റഫ് സൽവ സ്വാഗതവും ട്രഷറർ അഫ്താബ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.