Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊ​ടി കു​റ​ഞ്ഞു; ...

പൊ​ടി കു​റ​ഞ്ഞു; കാ​റ്റ് തു​ട​ർ​ന്നു

text_fields
bookmark_border
Sand storm
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് രൂ​പ​പ്പെ​ട്ട പൊ​ടി​ക്കാ​റ്റി​ന് തു​ല്യ​മാ​യി ചൊ​വ്വാ​ഴ്ച​യും ശ​ക്ത​മാ​യ കാ​റ്റ്. വൈ​കീ​ട്ടോ​ടെ പ്ര​ക​ട​മാ​യ കാ​റ്റ് ക​ന​ത്ത ചൂ​ടും വ​ഹി​ച്ചാ​ണെ​ത്തി​യ​ത്. രാ​ത്രി​യും ചൂ​ട് കാ​റ്റ് തു​ട​ർ​ന്നു. വീ​ശി​യ​ടി​ച്ച കാ​റ്റ് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് പ്ര​യാ​സം തീ​ർ​ത്തു. പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം രാ​വി​ലെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​നി​റ​യു​ക​യും കാ​ഴ്ച മ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പൊ​ടി​പ​ട​ല​ങ്ങ​ളും മോ​ശം കാ​ലാ​വ​സ്ഥ​യും ദൂ​ര​ക്കാ​ഴ്ച കു​റ​യാ​ൻ കാ​ര​ണ​മാ​കു​ക​യും വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് പ്ര​യാ​സം നേ​രി​ടു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, രാ​ജ്യം വേ​ന​ൽ​ക്കാ​ല​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ക്ര​മേ​ണെ കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sand stormKuwait News
News Summary - Sand storm in Kuwait
Next Story