സാന്ത്വനം കടലൂർ ഇഫ്താർ സംഗമം
text_fieldsഅബ്ബാസിയ: കോഴിക്കോട് ജില്ലയിലെ നന്തി, തിക്കോടി, കോടിക്കൽ നിവാസികളുടെ കൂട്ടായ്മയായ സാന്ത്വനം കടലൂർ കൾച്ചറൽ ഒാർഗനൈസേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് അബ്ദുറഹ്മാൻ വർദ അധ്യക്ഷത വഹിച്ചു. അൻവർ
സഇൗദ് റമദാൻ സന്ദേശം നൽകി. ചെയർമാൻ ഷബീർ മണ്ടോളി സാന്ത്വനത്തിെൻറ പ്രവർത്തന പദ്ധതി വിശദീകരിച്ചു. പി.കെ. അക്ബർ സിദ്ദീഖ്, അലി മാത്ര, അപ്സര മഹ്മൂദ്, അബു കോട്ടയിൽ, ഇസ്ഹാഖ് കൊയിലിൽ, അസീസ് തിക്കോടി, അമീർ അലി, അസീസ് കാപ്പാട്, ഡോ. യാസിർ എന്നിവർ സംബന്ധിച്ചു.
ശുെഎബ് റഷീദ് കുന്നോത്ത്, ഷറഫു മിന്നത്ത്, സക്കരിയ പൊന്നംകണ്ടി, ബഷീർ മുല്ല, നൗഷാദ് കുണ്ടൻറവിട, അഷ്റഫ് കോയക്കണ്ടി, സുബൈർ പൊന്നംകണ്ടി, നൗഷാദ് കാഞ്ഞിരക്കുറ്റി, ഗഫൂർ ഹസനാസ്, ടി.കെ.പി. ഷാഫി എന്നിവർ നേതൃത്വം നൽകി. ഷമ്മാസ് ഷബീറിെൻറ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിൽ ജനറൽ സെക്രട്ടറി റവാബി മജീദ് സ്വാഗതവും ട്രഷറർ ഹമീദ് കുറൂളി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.