‘സാന്ത്വനം കുവൈത്ത്’ വാർഷിക പൊതുയോഗം
text_fields‘സാന്ത്വനം കുവൈത്ത്’ വാർഷിക പൊതുയോഗത്തിൽ ജന.സെക്രട്ടറി എസ്. സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ട്
അവതരിപ്പിക്കുന്നു
കുവൈത്ത് സിറ്റി: ജീവകാരുണ്യ രംഗത്ത് സജീവമായ ‘സാന്ത്വനം കുവൈത്ത്’ 24ാം വാർഷികയോഗം ഡോ.സുസോവന സുജിത് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് രാജേന്ദ്രൻ മുള്ളൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർമാരായ സുനിൽ ചന്ദ്രനും വിനോദ് കുമാറും സാമ്പത്തിക റിപ്പോർട്ടും, ടി.എസ്.ശശീന്ദ്രൻ വോളന്റിയേഴ്സിന്റെ പ്രവർത്തന സമ്മറി റിപ്പോർട്ടും അവതരിപ്പിച്ചു.
സുവനീർ, സാന്ത്വനം ഉപദേശക സമിതിയംഗം ഡോ.അമീർ അഹ്മദിന് നൽകി നാടക പ്രവർത്തകൻ ഷെമേജ് കുമാർ പ്രകാശനം ചെയ്തു. അൽ മുല്ല എക്സ്ചേഞ്ച് കൺട്രി ഹെഡ് ഫിലിപ്പ് കോശി, സുവനീർ രൂപകൽപന ചെയ്ത നാസർ എന്നിവർ സംബന്ധിച്ചു.
24 വർഷത്തെ പ്രവർത്തനത്തിനിടെ 18.61 കോടിയിലേറെ രൂപ ചികിത്സാ-വിദ്യാഭ്യാസ-കുടുംബ-ദുരിതാശ്വാസ സഹായങ്ങളായി ലഭ്യമാക്കാൻ കഴിഞ്ഞു. രോഗികൾക്കുള്ള ചികിത്സ സഹായം, പ്രതിമാസ പെൻഷൻ, വിദ്യാഭ്യാസ പിന്തുണ, ഗൃഹനിർമ്മാണ സഹായം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കാസർഗോഡ് ഫിസിയോതെറാപ്പി-റീഹാബിലിറ്റേഷൻ സെന്റർ സേവനം ആരംഭിച്ചു. ഇടുക്കി പശുപ്പാറയി പാലിയേറ്റീവ് കെയർ സെന്റർ നിർമ്മാണം പുരോഗമിക്കുന്നു. കൊല്ലം നീണ്ടകരയിൽ ക്യാൻസർ രോഗനിർണയത്തിനുള്ള മൊബൈൽ വാൻ, വയനാട്ടിൽ ഫിസിയോ തെറാപ്പി സെന്റർ സ്ഥാപിക്കുക എന്നിവയാണ് പുതിയ പദ്ധതികൾ.
പുതിയ ഭാരവാഹികളായി പി.എൻ.ജ്യോതിദാസ് (പ്രസി), പി.സന്തോഷ് കുമാർ (ജന.സെക്ര), ജിതിൻ ജോസ് (ട്രഷ), എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.