സാന്ത്വനം കുവൈത്ത്-ബി.ഡി.കെ രക്തദാന ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: ജീവകാരുണ്യ സേവനപ്രവർത്തന രംഗത്ത് 23 വർഷമായി പ്രവർത്തിക്കുന്ന സാന്ത്വനം കുവൈത്ത് ബി.ഡി.കെ കുവൈത്ത് ചാപ്റ്ററുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദൗർലഭ്യം മൂലം, കുവൈത്ത് ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർഥന പ്രകാരമാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ക്യാമ്പ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രതിനിധികളായ ഡോ. സണ്ണി വർഗീസ്, ഡോ. അമീർ അഹ്മദ്, കുവൈത്ത് ബ്ലഡ് ബാങ്കിനെ പ്രതിനിധാനം ചെയ്ത് ഡോ. അഹ്മദ് അബ്ദുൽ ഗാഫർ, ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ, സാന്ത്വനം പ്രസിഡന്റ് ജ്യോതിദാസ്, സെക്രട്ടറി ജിതിൻ, പ്രോഗ്രാം കൺവീനർ ബിവിൻ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
എൺപതിലേറെ പേർ രക്തം ദാനംചെയ്തു. എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റും റിഫ്രഷ്മെന്റും വിതരണം ചെയ്തു. ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി കുട്ടികളായ പതിനഞ്ചോളം വളന്റിയർമാരെ ക്യാമ്പിൽ പങ്കാളികളാക്കി. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിനും ബ്ലഡ് ബാങ്ക് സ്റ്റാഫ് അംഗങ്ങൾക്കും ചടങ്ങിൽ ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.