സാരഥി കുവൈത്ത്, ബി.ഡി.കെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായും സാരഥി കുവൈത്ത് 22ാം വാർഷികത്തോടനുബന്ധിച്ചും സാരഥി കുവൈത്ത് ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിെൻറ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിൽ വെള്ളിയാഴ്ച ഒമ്പത് മുതല്‍ ഒന്നുവരെ നടത്തിയ ക്യാമ്പില്‍ 200ല്‍പരം പേർ രക്തം നൽകി. ദൈവദശകത്തോടെ ആരംഭിച്ച ക്യാമ്പ് സാരഥി പ്രസിഡൻറ് സജീവ് നാരായണന് ഉദ്ഘാടനം നിര്‍വഹിച്ചു. രഘുബാൽ ബി.ഡി.കെ സ്വാഗതം പറഞ്ഞു. സാരഥി ജനറല്‍ സെക്രട്ടറി സി.വി. ബിജു ആമുഖപ്രസംഗം നടത്തി. സാരഥി ട്രസ്റ്റ് ചെയര്മാന് കെ. സുരേഷ്, സെക്രട്ടറി സി.എസ്. വിനോദ്, സെന്‍ട്രല്‍ വനിതവേദി സെക്രട്ടറി പ്രീത സതീഷ്, ബി.ഡി.കെ രക്ഷാധികാരി മനോജ് മാവേലിക്കര, സാരഥി വൈസ് പ്രസിഡൻറ് എന്‍.എസ്. ജയകുമാര്‍, ഉപദേശക സമിതി അംഗം കെ.പി. സുരേഷ്, ട്രഷറര്‍ രജീഷ് മുല്ലക്കല്‍ എന്നിവര്‍ സംസാരിച്ചു.
ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള പ്രശംസാഫലകം ട്രഷറർ ടി.എം. രമേശൻ, മനോജ് മാവേലിക്കര, ബി.ഡി.കെ ഉപദേശക സമിതി അംഗം രാജൻ തോട്ടത്തിൽ എന്നിവർ ചേർന്ന് സാരഥി സെന്‍ട്രല്‍ ഭാരവാഹികൾക്ക് കൈമാറി. രക്തദാന ക്യാമ്പ് കോഒാഡിനേറ്റര്‍ ദിനു കമല്‍ നന്ദി പറഞ്ഞു. സാരഥി അബ്ബാസിയ ഈസ്റ്റ് യൂനിറ്റ് ഫെബ്രുവരി 19ന് നടത്തുന്ന നിറക്കൂട്ട് - ഓണ്‍ലൈന്‍ ചിത്ര രചന മത്സരത്തിെൻറ പോസ്റ്റര്‍ പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ചു.
അബ്ബാസിയ ഈസ്റ്റ് യൂനിറ്റ് കണ്‍വീനര്‍ സനല്‍ കുമാര്‍ സെന്‍ട്രല്‍ ഭാരവാഹികള്‍ക്ക് പോസ്റ്റര്‍ കൈമാറി. ഹസ്സാവി സൗത്ത് യൂനിറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജി ശ്രീധരന്, അരുണ്‍ പ്രസാദ്, കെ.സി. വിജയന്, സി.വി. അശ്വിന്, ജിത മനോജ്, അനില സുധിന്‍, മായ അനു, ഹിത സുഹാസ്, അരുണ്‍ മോഹന്‍ദാസ്, ബി.ഡി.കെ അംഗങ്ങളായ നിമിഷ്, സോയൂസ്, വിനോത്, ശ്രീകുമാർ, നളിനാക്ഷൻ, അജിത് ചന്ദ്രൻ, ജോളി, ബീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.