സാരഥി കുവൈത്ത് കോവിഡ് ആരോഗ്യ വെബിനാർ
text_fieldsസാരഥി കുവൈത്ത് കോവിഡ് ആരോഗ്യ വെബിനാർ പ്രസിഡൻറ് സജീവ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും പ്രതിരോധവും വിശദീകരിക്കാനായി 'കോവിഡിനെ അറിയൂ, ജാഗ്രത പാലിക്കൂ' വിഷയത്തിൽ സാരഥി കുവൈത്ത് വെബിനാർ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി സി.വി. ബിജു സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സജീവ് നാരായണൻ ഉദ്ഘാടനം നിർവഹിച്ചു.
കുവൈത്ത് സർവകലാശാല പ്രഫസർ ഡോ. നാസർ ബെഹ്ബഹാനി, എമർജൻസി മെഡിസിൻ ഇന്ത്യ-കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. ഡാനിഷ് സലീം എന്നിവർ വിഷയം അവതരിപ്പിക്കുകയും പ്രതിനിധികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ട്രസ്റ്റ് സെക്രട്ടറി സി.എസ്. വിനോദ്, ഹെൽത്ത് ക്ലബ് ചീഫ് കോഒാഡിനേറ്റർ ജിത മനോജ്, പൗർണമി സംഗീത് എന്നിവർ സംസാരിച്ചു. സാരഥി വൈസ് പ്രസിഡൻറ് എൻ.എസ്. ജയകുമാർ, അഡ്വൈസറി അംഗമായ കെ.പി. സുരേഷ്, സെക്രട്ടറി നിഖിൽ ചാമക്കാലയിൽ, അശ്വിൻ, ദിലീപ്, അജി കുട്ടപ്പൻ, പി. സുജിത്, റീന ബിജു എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
ട്രഷറർ രജീഷ് മുല്ലക്കൽ നന്ദി പറഞ്ഞു. ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധം സ്ഥാപിച്ചതിെൻറ 60ാം വാർഷികാഘോഷ ഭാഗമായി ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം നടത്തുന്ന പരിപാടികളിൽ ഒന്നായാണ് സാരഥി കുവൈത്ത് കോവിഡ് ആരോഗ്യ വെബിനാർ നടത്തിയത്. കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിര പോരാളികൾക്ക് സംഘടന അഭിവാദ്യം അർപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.