Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ര​ഥി കു​വൈ​ത്ത്...

സാ​ര​ഥി കു​വൈ​ത്ത് സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
Sarathi Kuwait Golden Jubilee Celebration
cancel
camera_alt

സാ​ര​ഥി കു​വൈ​ത്ത് ‘സാ​ര​ഥീ​യം- 2023’ ആ​ഘോ​ഷ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ളും അ​തി​ഥി​ക​ളും

കു​വൈ​ത്ത് സി​റ്റി: സാ​ര​ഥി കു​വൈ​ത്തി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ‘സാ​ര​ഥീ​യം 2023’ ഖൈ​ത്താ​ൻ കാ​ർ​മ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സാ​ര​ഥി കു​വൈ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ച​ട​ങ്ങി​ൽ തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ന്‍റ് സെ​ക്ര​ട്ട​റി ഹ​രി​ത് കേ​ത​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ഇ.​സി സി.​ഇ.​ഒ മാ​ത്യൂ​സ് വ​ർ​ഗീ​സ് സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ, സി​ൽ​വ​ർ ജൂ​ബി​ലി ചെ​യ​ർ​മാ​ൻ കെ.​സു​രേ​ഷി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ന്‍റ് സെ​ക്ര​ട്ട​റി ഹ​രി​ത് കേ​ത​ൻ ‘സാ​ര​ഥീ​യം 2023’ സു​വ​നീ​ർ അ​ജി കു​ട്ട​പ്പ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ സ​ദാ​ശി​വ​ൻ, ക്രൗ​ൺ ഇ​ല​ക്‌​ട്രി​ക് ബോ​ട്ട്‌​സ് ആ​ന്‍റ് ഷി​പ്സ് എം.​ഡി പ്ര​ശാ​ന്ത് ശി​വ​ദാ​സ​ൻ, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്.​ജ​യ​കു​മാ​ർ, സാ​ര​ഥി ര​ക്ഷാ​ധി​കാ​രി സു​രേ​ഷ് കൊ​ച്ച​ത്ത്, ബി​ല്ല​വ സം​ഘ പ്ര​സി​ഡ​ന്‍റ് സു​ഷ​മ മ​നോ​ജ്, വ​നി​ത വേ​ദി ചെ​യ​ർപേ​ഴ്സ​ൻ പ്രീ​തി പ്ര​ശാ​ന്ത്, ഗു​രു​കു​ലം പ്ര​സി​ഡ​ന്‍റ് അ​ഗ്നി​വേ​ശ് ഷാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

10,12 ക്ലാ​സു​ക​ളി​ൽ ഉ​യ​ർ​ന്ന വി​ജ​യം കൈ​വ​രി​ച്ച സാ​ര​ഥി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മെ​മ​ന്‍റോ​യും കാഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു. സാ​ര​ഥി അ​ല​യ​ൻ​സ് ഫോ​ർ മൈ​ൻ​ഡ് എം​പ​വ​ർ​മെ​ന്‍റ് ലോ​ഗോ അ​നാ​ച്ഛാ​ദ​നം ടി​ന്‍റു വി​നീ​ഷ് ന​ട​ത്തി. 2024 ലെ ​സാ​ര​ഥി ക​ല​ണ്ട​ർ ആ​ദ്യ പ്ര​തി സു​രേ​ഷ് കൊ​ച്ച​ത്ത്, മു​തി​ർ​ന്ന അം​ഗം സി.​എ​സ്. ബാ​ബു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ന​വീ​ക​രി​ച്ച മൊ​ബൈ​ൽ ആ​പ്പ് ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ഷ​നൂ​ബ് ശേ​ഖ​റും, ടി​ന്‍റു വി​നീ​ഷും ചേ​ർ​ന്നു സോ​ഫ്റ്റ് ലോ​ഞ്ച് ചെ​യ്തു. പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ പ്ര​തീ​കാ​ത്മ​ക​മാ​യ താ​ക്കോ​ൽ കൈ​മാ​റ്റം ഹൗ​സി​ങ് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ മു​രു​ക​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

സ്വ​പ്ന വീ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പു​തി​യ ര​ണ്ടു വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​നം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​അ​ജി ന​ട​ത്തി. ശി​വ​ഗി​രി ആ​ത്മീ​യ തീ​ർ​ഥാട​ന പ​താ​ക സ​തീ​ഷ് പ്ര​ഭാ​ക​ര​ന് കൈ​മാ​റി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​രേ​ഷ് ബാ​ബു സ്വാ​ഗ​ത​വും സാ​ര​ഥി കു​വൈ​ത്ത് ട്ര​ഷ​റ​ർ ദി​നു ക​മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golden Jubilee CelebrationSarathi Kuwaitsaradheeyam 2023
News Summary - Sarathi Kuwait Golden Jubilee Celebration
Next Story