സാരഥി കുവൈത്ത് ഹസാവി സൗത്ത് യൂനിറ്റ് വാർഷിക പൊതുയോഗം
text_fieldsകുവൈത്ത് സിറ്റി: സാരഥി കുവൈത്ത് ഹസാവി സൗത്ത് യൂനിറ്റ് വാർഷിക പൊതുയോഗം അബ്ബാസിയ സാരഥി ഹാളിൽ നടന്നു. സാരഥി പ്രസിഡന്റ് കെ.ആർ. അജി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് കൺവീനർ അരുൺ പ്രസാദ് അധ്യക്ഷത വഹിച്ചു.
യൂനിറ്റ് സെക്രട്ടറി വിനീഷ് വാസുദേവൻ, വിവിധ ചുമതലകൾ ഉള്ള നീതു സുധീഷ്, തേജസ് കൃഷ്ണ, കൃപേഷ് കൃഷ്ണൻ, പാർവതി അരുൺ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയവരെ യോഗത്തിൽ ആദരിച്ചു.
സാരഥി കുവൈത്ത് ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, മറ്റു ഭാരവാഹികളായ ദിനു കമൽ, സുരേഷ് കൊച്ചത്ത്, പ്രീതി പ്രശാന്ത്, ആശ ജയകൃഷ്ണൻ, ജിതിൻദാസ്, കെ.സുരേഷ്, സി.എസ്. ബാബു, സുരേഷ് വെള്ളാപ്പള്ളി, സജീവ് നാരായണൻ എന്നിവർ ആശംസകൾ നേർന്നു.
പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും യോഗത്തിൽ നടന്നു. പുതിയ ഭാരവാഹികൾ: ശ്രീജിത്ത് കലാഭവൻ(കൺ), ശ്രീകാന്ത് ബാലൻ (ജോ.കൺ), വിജയൻ ചന്ദ്രശേഖരൻ (സെക്ര), വിഷ്ണു ശ്രീനിവാസൻ (ജോ.സെക്ര), കെ.എസ്. സുനീഷ് (ട്രഷ), വിജിത്ത് (ജോ.ട്രഷ), അരുൺ പ്രസാദ് (എക്സിക്യുട്ടിവ് അംഗം), വിനേഷ്, സുധീർ, വൈശാഖ് (യൂനിറ്റ് മാനേജ്മെന്റ് കമ്മിറ്റി), ജിജി ശ്രീജിത്ത് (വനിത വേദി കൺ), കവിത വിനേഷ് (ജോ.കൺ), രമ്യാ അനീഷ് (സെക്ര), പാർവതി അരുൺ (ജോ. സെക്ര), പ്രജിത വിജയൻ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.