സാരഥി കുവൈത്ത് ആരോഗ്യബോധവത്കരണം
text_fieldsകുവൈത്ത് സിറ്റി: കാൻസർ ബോധവത്കരണം, പ്രതിരോധ മാർഗങ്ങൾ എന്നിവയുടെ ഭാഗമായി സാരഥി കുവൈത്ത് ആരോഗ്യ ചർച്ച പഠനക്ലാസ് സംഘടിപ്പിച്ചു. അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സാരഥി വൈസ് പ്രസിഡൻറ് ബിജു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കാൻസർ കൺട്രോൾ സെൻറർ പൾമനോളജി വിഭാഗത്തിലെ ഡോ.യാസർ പെരിങ്ങാട്ട് തൊടി സെമിനാർ അവതരിപ്പിച്ചു. കാൻസറിനെ സംബന്ധിച്ച് അത്യന്താധുനിക ചികിത്സാരീതികളും അറിവുകളും അസുഖം മുൻകൂട്ടി കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയും കാൻസർ സ്ക്രീനിങ്ങിന്റെ ആവശ്യകതയും ഡോ. യാസർ എടുത്തുപറഞ്ഞു.
അസ്സബാഹ് ഹോസ്പിറ്റൽ ഇൻചാർജും ബി.എൽ.എസ്-എ.സി.എൽ.എസ് ട്രെയിനറുമായ വിജേഷ് വേലായുധൻ ബി.എൽ.എസ് ട്രെയിനിങ് നയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സാധാരണ ജനങ്ങൾക്ക് ചെയ്യാനാകുന്ന ചികിത്സാരീതികൾ അദ്ദേഹം അവതരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. 250 ലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ചോദ്യോത്തരങ്ങൾ, ചർച്ചകൾ എന്നിവക്കും അവസരം ഒരുക്കി.
‘ആരോഗ്യസുരക്ഷ ഒരു ഓർമപ്പെടുത്തൽ’ എന്ന പരിപാടിയുടെ രണ്ടാം ഭാഗമായി റിഗ്ഗയ് യൂനിറ്റ് വനിത വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. യൂനിറ്റ് കൺവീനർ സനീഷ് ശിവൻ അധ്യക്ഷത വഹിച്ചു. ഷീന സുനിൽ, പ്രശാന്തി, ബീന എന്നിവർ ആശംസകൾ അർപ്പിച്ചു. സാരഥി കുവൈത്ത് പ്രൊഫൈൽ സാരഥിയം ജനറൽ കൺവീനർ സുരേഷ് ബാബു പ്രകാശനം ചെയ്തു. സാരഥി സെക്രട്ടറി റിനു ഗോപി, ജോ.ട്രഷറർ അരുൺ സത്യൻ, ട്രസ്റ്റ് വൈസ് ചെയർമാൻ വിനോദ് ചീപ്പാറയിൽ, വനിത വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ഹിമ ഷിബു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.