Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാരഥി കുവൈത്ത് ഓണം,...

സാരഥി കുവൈത്ത് ഓണം, ഗുരുജയന്തി ആഘോഷം

text_fields
bookmark_border
സാരഥി കുവൈത്ത് ഓണം, ഗുരുജയന്തി ആഘോഷം
cancel
camera_alt

സാ​ര​ഥി കു​വൈ​ത്ത് ഓ​ണം, ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി ആ​ഘോ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: മാ​വേ​ലി​യും ചെ​ണ്ട​മേ​ള​വും അ​ത്ത​ച്ച​മ​യ​വും താ​ല​പ്പൊ​ലി​യു​മാ​യി സാ​ര​ഥി കു​വൈ​ത്ത് ഓ​ണം, ശ്രീ ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി ആ​ഘോ​ഷം. ഖൈ​ത്താ​ൻ കാ​ർ​മ​ൽ സ്കൂ​ളി​ൽ ആ​ഘോ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ര​ഥി കു​വൈ​ത്തി​ന്റെ പ്രാ​ദേ​ശി​ക സ​മി​തി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ, തി​രു​വാ​തി​ര​ക്ക​ളി, ഓ​ണ​പ്പാ​ട്ടു​ക​ൾ, കൊ​യ്ത്തു​പാ​ട്ട്, കൈ​കൊ​ട്ടി​ക്ക​ളി, കേ​ര​ള​ന​ട​നം, വ​ഞ്ചി​പ്പാ​ട്ട്, നാ​ട​ൻ​പാ​ട്ട്, ഗു​രു​ഭ​ക്തി​ഗാ​നം, ഗു​രു ഭ​ജ​നാ​മൃ​തം, ച​ണ്ഡാ​ല​ഭി​ക്ഷു​കി നാ​ട​കാ​വി​ഷ്കാ​രം, സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, സൂ​ഫി ഡാ​ൻ​സ്, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, വ​യ​ലി​ൻ ഗി​റ്റാ​ർ ഫ്യൂ​ഷ​ൻ എ​ന്നി​വ അ​ര​ങ്ങി​ലെ​ത്തി. ച​ന്ദ്ര​യാ​ൻ-3 മാ​തൃ​ക, ഓ​ണ​പ്പൂ​ക്ക​ളം എ​ന്നി​വ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.ഗു​രു​ധ​ർ​മ​പ്ര​ചാ​ര​ക ആ​ശ പ്ര​ദീ​പി​ന്റെ (ഗു​രു​നാ​രാ​യ​ണ സേ​വാ നി​കേ​ത​ൻ, കോ​ട്ട​യം) ‘പ​ല​മ​ത സാ​ര​വു​മേ​കം’ എ​ന്ന ഗു​രു​ദ​ർ​ശ​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ്ര​ഭാ​ഷ​ണം ന​ട​ന്നു.

ഗു​രു​ദ​ർ​ശ​ന വേ​ദി നേ​തൃ​ത്വ​ത്തി​ൽ ഗു​രു​പൂ​ജ​യും ഗു​രു​പു​ഷ്‌​പാ​ഞ്ജ​ലി​യും ഒ​രു​ക്കി. ഓ​ണ​സ​ദ്യ​യി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കു​ചേ​ർ​ന്നു.

സാ​ര​ഥി പ്ര​സി​ഡ​ന്റ് കെ.​ആ​ർ. അ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ സ​ദാ​ശി​വ​ൻ, ര​ക്ഷാ​ധി​കാ​രി സു​രേ​ഷ് കൊ​ച്ച​ത്, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. ജ​യ​കു​മാ​ർ, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ പ്രീ​തി പ്ര​ശാ​ന്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എം.​പി. ജി​തേ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ദി​നു ക​മാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationonamSarathi KuwaitGuru Jayanti
News Summary - Sarathi Kuwait Onam, Guru Jayanti celebration
Next Story