സാരഥി കുവൈത്ത് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: സാരഥി സ്പോർട്സ് മീറ്റ് ഇൗ വർഷം കോവിഡ് സാഹചര്യത്തിൽ ഒാൺലൈനായി സംഘടിപ്പിച്ചു. കുവൈത്ത് ഉൾപ്പെടെ ഒമ്പതു രാജ്യങ്ങളിൽനിന്ന് സാരഥി ട്രസ്റ്റ് അംഗങ്ങളെകൂടി ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ സൂര്യനമസ്കാരം, പുഷ്അപ്, സ്റ്റാൻഡിങ് ലെഗ്, റോപ് സ്കിപ്പിങ് എന്നിങ്ങനെ 16 വ്യത്യസ്ത ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
മൂന്നു മുതൽ 86 വയസ്സുവരെയുള്ള 1300 അംഗങ്ങൾ 12 വിഭാഗങ്ങളിലായി മാറ്റുരച്ചു. അവാർഡ് ദാന ചടങ്ങ് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ പ്രാദേശിക സമിതി കിരീടം നേടി ഹസ്സാവി സൗത്ത് യൂനിറ്റും മംഗഫ് വെസ്റ്റ് യൂനിറ്റും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുഷ്അപ്പിൽ ചാമ്പ്യൻസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് അടക്കം പുരസ്കാരങ്ങൾ നേടിയ ഡി.ജി. അവിനാശ് ബ്രാൻഡ് അംബാസഡറായിരുന്നു.
വ്യക്തിഗത ചാമ്പ്യന്മാർ: ആരാധ്യ ഉദയൻ, നയിൽ ജിതിൻ (കിഡ്സ്), ഗൗതമി വിജയൻ, അദ്വൈത് (സൂപ്പർ കിഡ്സ്), ഇഷ കരളത്ത്, നൈവിൻ ജിതിൻദാസ് (സബ് ജൂനിയർ), നൈഗ ജിതിൻദാസ്, വരുൺ ശിവ സജിത്ത് (സബ് ജൂനിയർ പ്ലസ്), ലിയ കരളത്ത്, കാശിനാഥ് കിച്ചു (ജൂനിയർ), ഗീതിക ജയകുമാർ, ആദർശ് ബിജു (സീനിയർ), രുചിത്ര ദിനേശ്, സൂരജ് ശ്രീധരൻ (സൂപ്പർ സീനിയർ), പ്രീന സുദർശൻ, ഡി.ജി. അവിനാശ് (സബ് മാസ്റ്റർ), മഞ്ജു സുരേഷ്, മനോജ് ചന്ദ്രൻ (മാസ്റ്റർ), ജീജ സജിത്ത്, ഷിബു സുകുമാരൻ (സൂപ്പർ മാസ്റ്റർ), ശകുന്തള ഗോപിദാസ്, കെ.വി. സത്യൻ (സീനിയർ സിറ്റിസൺ). പ്രോഗ്രാം ജനറൽ കൺവീനർ എം.പി. ബിജുവിെൻറ വിളംബരത്തോടെ തുടങ്ങിയ യോഗത്തിൽ സാരഥി പ്രസിഡൻറ് സജീവ് നാരായണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.വി. ബിജു സ്വാഗതവും പരിപാടിക്ക് നേതൃത്വം കൊടുത്ത സാരഥി ഫഹാഹീൽ പ്രാദേശിക സമിതി കൺവീനർ ജിതിൻ ദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.