മഴക്കാല മുന്നൊരുക്കത്തിൽ അഗ്നിശമന വകുപ്പിന് തൃപ്തി
text_fieldsകുവൈത്ത് സിറ്റി: മഴക്കാല മുന്നൊരുക്കം സംബന്ധിച്ച് അഗ്നിശമന വകുപ്പ് ഉന്നതർ വിലയിരുത്തി. അഗ്നിശമന വകുപ്പ് മേധാവി ലെഫ്റ്റനൻറ് ജനറൽ ഖാലിദ് അൽ മിക്റാദ്, ഉപമേധാവി മേജർ ജനറൽ ജമാൽ അൽ ബിലൈഹിസ്, സെൻട്രൽ ഒാപറേഷൻസ് വകുപ്പ് മേധാവി കേണൽ സഅദ് അൽ അൻസാരി എന്നിവർ ഡെസിഷൻ മേക്കിങ് റൂം സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി.
ഒാരോ അഗ്നിശമന യൂനിറ്റുകളിലും ഏർപ്പെടുത്തിയ സന്നാഹങ്ങളിൽ ഇവർ തൃപ്തി രേഖപ്പെടുത്തി. രണ്ടു വർഷം മുമ്പത്തെ കനത്ത മഴയിലും കഴിഞ്ഞ വർഷം ഒറ്റപ്പെട്ട സ്ഥലങ്ങളിലും അനുഭവിച്ച പ്രതിസന്ധി ഇതായിരുന്നു. 2018ൽ നവംബറിലുണ്ടായ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. ഒരാഴ്ചക്കിടെ രണ്ടുതവണ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഹുസ്സാം അൽ റൂമി രാജിവെച്ചു.
റോഡുകളുടെയും പാലങ്ങളുടെയും ഒാടകളുടെയും നിർമാണപ്രവർത്തനങ്ങളിലെ അപാകതയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിലയിരുത്തലുണ്ടായി. ഇൗ സാഹചര്യത്തിൽ വിവിധ വകുപ്പുകൾ നേരത്തേതന്നെ ഒരുക്കം പൂർത്തിയാക്കി. അഗ്നിശമന വിഭാഗത്തിന് രക്ഷാപ്രവർത്തനങ്ങൾക്കുള്ള ആധുനിക ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അഴുക്കുചാൽ ശുചീകരണം കഴിഞ്ഞു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.