Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ദി അ​റേ​ബ്യ...

സൗ​ദി അ​റേ​ബ്യ കു​വൈ​ത്ത്​ സഞ്ചാരികളുടെ ഇ​ഷ്ട​രാ​ജ്യം

text_fields
bookmark_border
Saudi Arabia
cancel

കു​വൈ​ത്ത് സി​റ്റി: പെ​രു​ന്നാ​ൾ അ​വ​ധി​യി​ൽ സ​ന്ദ​ർ​ശ​ന ഇ​ട​മാ​യി കു​വൈ​ത്തി​ലെ മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രി​ൽ ഏ​റെ പേ​രും തി​ര​ഞ്ഞെ​ടു​ത്ത​ത് സൗ​ദി അ​റേ​ബ്യ. ആ​യി​ര​ക്ക​ണ​ക്കി​ന് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​ണ് പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്തി​ൽ​നി​ന്ന് സൗ​ദി സ​ന്ദ​ർ​ശി​ച്ച​ത്. കു​വൈ​ത്തി​ല്‍നി​ന്ന് ആ​കാ​ശ​മാ​ർ​ഗ​ത്തി​ന് പു​റ​മെ ക​ര​മാ​ര്‍ഗ​വും സൗ​ദി​യി​ലേ​ക്ക് നി​ര​വ​ധി പേ​ർ യാ​ത്ര​യാ​യി. സൗ​ദി സ​ന്ദ​ര്‍ശ​ക വി​സ ല​ളി​ത​മാ​ക്കി​യ​തും ഒ​രു വ​ര്‍ഷ​ത്തേ​ക്കു​ള്ള മ​ള്‍ട്ടി എ​ന്‍ട്രി വി​സ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​ണ്‌ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് വ​ര്‍ധി​ച്ച​ത്. തൊ​ട്ട​ടു​ത്തു​ള്ള രാ​ജ്യം, ഒ​റ്റ രാ​ത്രി വാ​ഹ​നം ഓ​ടി​ച്ചു​പോ​കാം എ​ന്നി​വ​യെ​ല്ലാം ആ​ളു​ക​ളെ സൗ​ദി ഇ​ഷ്ട​യി​ട​മാ​ക്കു​ന്നു.

മ​ക്ക​യും മ​ദീ​ന​യും മ​റ്റു ച​രി​ത്ര​പ്ര​ധാ​ന​മാ​യ ഇ​ട​ങ്ങ​ളും സൗ​ദി​യു​ടെ എ​ക്കാ​ല​ത്തെ​യും ആ​ക​ർ​ഷ​ണ​മാ​ണ്. ഉം​റ നി​ർ​വ​ഹി​ക്കാ​നും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ൾ ച​രി​ത്ര​പ്ര​ധാ​ന ഇ​ട​ങ്ങ​ള്‍ ക​ണ്ടു​തീ​ർ​ക്കാ​നും സാ​ധി​ക്കു​ന്ന ത​ര​ത്തി​ലും യാ​ത്ര പ്ലാ​ന്‍ ചെ​യ്യു​ന്ന​വ​രു​ണ്ട്. സൗ​ദി​യി​ലു​ള്ള ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച​വ​രും ഏ​റെ​യാ​ണ്. വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ മേ​ഖ​ല​ക​ളു​ള്ള സൗ​ദി​യി​ല്‍ ഒ​രൊ​റ്റ യാ​ത്ര​യി​ൽ ത​ന്നെ പ​ല കാ​ലാ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​നും ക​ഴി​യും. അ​ൽ വ​ഹ്ബ ക്രാ​റ്റ​ര്‍,‌ ത്വാ​ഇ​ഫ്, എ​ഡ്ജ് ഓ​ഫ് ദ ​വേ​ള്‍ഡ്, അ​ല്‍ ഹ​സ്സ ഒ​യാ​സി​സ്, അ​ൽ കോ​ബാ​ർ, അ​ൽ അ​ഹ്സ തു​ട​ങ്ങി നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും കു​വൈ​ത്തി​ല്‍ നി​ന്ന​ട​ക്ക​മു​ള്ള സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​വ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaKuwait tourists
News Summary - Saudi Arabia is the favorite country of Kuwait tourists
Next Story