സൗദി-കാനഡ പ്രശ്നത്തിൽ ഇടപെടില്ലെന്ന് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സൗദിയും കാനഡയും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. മറ്റൊരു രാജ്യത്തിെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് കുവൈത്തിെൻറ നയമല്ല. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കുന്നു.
അതേസമയം, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. മേഖലയിലെ സമാധാനത്തിന് ഭംഗം വരുന്ന രീതിയിലേക്ക് പ്രശ്നം വികസിക്കാൻ അനുവദിക്കില്ല.
രണ്ടുരാജ്യങ്ങളും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. സൗദി കസ്റ്റഡിയിൽ വെച്ച വനിതാ ആക്ടിവിസ്റ്റിനെ വിട്ടയക്കണമെന്ന് കാനഡ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നാരോപിച്ച് സൗദി കാനഡയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കനേഡിയൻ അംബാസഡറോട് സൗദി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.