സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഒഴിവാക്കാവുന്ന വിദേശികളുടെ എണ്ണമെടുക്കാൻ നിർദേശം
text_fieldsകുവൈത്ത് സിറ്റി: സർക്കാർ വകുപ്പുകളിൽനിന്ന് ഒഴിവാക്കാൻ സാധിക്കുന്ന വിദേശികളുടെ കൃത്യമായ എണ്ണം എടുക്കാൻ സിവിൽ സർവിസ് കമീഷൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദേശം നൽകിയതായി റിപ്പോർട്ട്. കമീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി അടുത്ത വർഷങ്ങളിൽ പിരിച്ചുവിടേണ്ട കുവൈത്തികളല്ലാത്തവരെ കുറിച്ച പൂർണ വിവരം അറിയിക്കാനാണ് ആവശ്യപ്പെട്ടത്. അടുത്തിടെ, 20 വിദേശികളെ പിരിച്ചുവിട്ടതായി കമീഷൻ അറിയിച്ചു. നീതിന്യായ- വാർത്താവിതരണ മന്ത്രാലയങ്ങളിലെ വിദേശികളെയാണ് ഒഴിവാക്കിയത്. അടുത്ത ഏതാനും വർഷങ്ങളിൽ പൊതുമേഖലയിലെ സ്വദേശിവത്രണം ലക്ഷ്യമാക്കി പദ്ധതി ആവിഷ്കരിക്കുമെന്നും കമീഷൻ അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിൽ വിദേശികളെ നിയമിക്കുന്നത് പൂർണമായി നിർത്തണമെന്നും ഇഖാമ നിയമലംഘകർക്കുള്ള പിഴ വർധിപ്പിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടുവരികയാണ്. നിലവിൽ 94,000 വിദേശികളാണ് സർക്കാർ മേഖലയിലുള്ളത്. സർക്കാർ മേഖലയിലെ വിദേശികൾക്ക് മാത്രം ശമ്പളമായി 544 ദശലക്ഷം ദീനാറാണ് പൊതുഖജനാവിൽനിന്ന് പ്രതിവർഷം ചെലവഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.