സൗദി-ഇറാൻ നയതന്ത്രബന്ധം; മേഖലയിൽ സുരക്ഷയും സുസ്ഥിരതയും നിലനിർത്തും- കുവൈത്ത് വിദേശകാര്യ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: റിയാദിലെ ജി.സി.സി സെക്രട്ടേറിയറ്റിൽ നടന്ന ജി.സി.സി മന്ത്രിതല യോഗത്തിന്റെ 155-ാമത് സെഷനിൽ വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചു. സംയുക്ത ഗൾഫ് പ്രവർത്തനത്തെ പിന്തുണക്കുന്നതിനുള്ള അജണ്ടയിലെ ഇനങ്ങളും പ്രമേയങ്ങളും യോഗം ചർച്ചചെയ്തു. പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും, ഏകോപന ചട്ടക്കൂടുകളും ചർച്ചയിൽ എത്തി. യോഗത്തോടനുബന്ധിച്ച് ശൈഖ് സലിം സൗദി മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.
സൗദിയും-ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനുള്ള തീരുമാനവും ചൈനീസ് പ്രസിഡന്റിന്റെ മുൻകൈയോടെ നടന്ന ചർച്ചയും കൂടിക്കാഴ്ചയിൽ ശൈഖ് സലിം പ്രശംസിച്ചു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിനുള്ള നല്ല നടപടിയാണ് കരാറെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളെക്കുറിച്ചും, സംയുക്ത ഗൾഫ് പ്രവർത്തനത്തെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.