Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റാ​ൻ വി​ദേ​ശ​കാ​ര്യ...

ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ സൗ​ദി സ​ന്ദ​ർ​ശ​നം: കു​വൈ​ത്ത് അ​ഭി​ന​ന്ദി​ച്ചു

text_fields
bookmark_border
kuwait-saudi
cancel
camera_alt

ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാ​ന്റെ സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശ​ന​ത്തെ​യും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സൗ​ദു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​ഭി​ന​ന്ദി​ച്ചു.

ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യ​വും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല പ​റ​ഞ്ഞു. ഇ​റാ​നും സൗ​ദി​യും ത​മ്മി​ലു​ള്ള ഭി​ന്ന​ത തീ​ർ​ക്കു​ന്ന​തി​ൽ ചൈ​ന​യു​ടെ പ​ങ്ക് ശൈ​ഖ് സ​ലീം ചൂ​ണ്ടി​ക്കാ​ട്ടി. അ​ടു​ത്തി​ടെ ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ല്ല അ​യ​ൽ​പ​ക്ക​ബ​ന്ധ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.

ബെ​യ്ജി​ങ് ഉ​ട​മ്പ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​റാ​ൻ പ്ര​തി​നി​ധി സൗ​ദി​യി​ൽ എ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തെ സ​ഹ​ക​ര​ണം സ്ഥാ​പി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും ഉ​ണ​ർ​ത്തി. സ്ഥി​ര​ത, സ​മാ​ധാ​നം, സ​മൃ​ദ്ധി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം അ​നു​ര​ഞ്ജ​ന​ത്തി​ന്റെ ഗു​ണ​പ​ര​മാ​യ സ്വാ​ധീ​ന​വും ശൈ​ഖ് സ​ലീം സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranvisitKuwaitsaudi arabia
News Summary - Saudi visit of Iranian foreign minister-Kuwait appreciated
Next Story