ശുചീകരണ പ്രവർത്തനങ്ങളുമായി സൗഹൃദവേദിയുടെ പുതുവർഷം
text_fieldsകുവൈത്ത് സിറ്റി: പുതുവർഷത്തിൽ വേറിട്ട സേവനവുമായി കുവൈത്തിലെ സൗഹൃദവേദി. സൗഹൃദ വേദിയുടെ ഫഹാഹീൽ, അബൂഹലീഫ ഏരിയകൾ സംയുക്തമായി കടൽതീരം ശുചീകരിച്ചു.
വനിതകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ മംഗഫിൽ ബീച്ച് ശുചീകരണത്തിൽ പങ്കാളികളായി. കുവൈത്ത് ഡൈവ് ടീമിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. അഞ്ചു ടൺ മാലിന്യങ്ങൾ ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ചു. കുവൈത്ത് ഔഖാഫ് മന്ത്രാലയം മുൻ അണ്ടർ സെക്രട്ടറിയും കുവൈത്ത് ഡൈവ് ടീം ഡയറക്ടറുമായ വലീദ് അൽ ഫാദിൽ ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി പബ്ലിക് റിലേഷൻ കൺവീനർ അബ്ദുറസാഖ് നദ്വി സ്വാഗതം പറഞ്ഞു.
ഫഹാഹീൽ ഏരിയ പ്രസിഡന്റ് സാബിഖ് യൂസുഫ്, അബൂഹലീഫ ഏരിയ പ്രസിഡന്റ് അബ്ദുൽ ബാസിത്, അബൂഹലീഫ ഏരിയ സൗഹൃദവേദി പ്രസിഡന്റ് ശ്രീജിത്ത്, ഫഹാഹീൽ ഏരിയ പ്രസിഡന്റ് സജി എന്നിവർ ആശംസകൾ നേർന്നു.
റഫീഖ് ബാബു പൊൻമുണ്ടം, അലി വെള്ളാരത്തൊടി, ഫൈസൽ അബ്ദുല്ല, ഷംസീർ, ഐ.കെ. ഗഫൂർ എന്നിവർ നേതൃത്വം നൽകി. സേവനത്തോടൊപ്പം ആരോഗ്യ ബോധവത്കരണവും ലക്ഷ്യംവെച്ച് വാക്കത്തൺ മത്സരവും നടത്തി. വാക്കത്തണിൽ ഷമീർ വിജയിയായി. അബ്ദുൽ സമദ് രണ്ടാം സ്ഥാനവും കെ.എം. ഹാരിസ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.