Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​സ്സ​യി​ൽ​നി​ന്നു​ള്ള...

ഗ​സ്സ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ വേ​ദ​നി​പ്പി​ക്കു​ന്ന​ത് -കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി

text_fields
bookmark_border
ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹ്
cancel
camera_alt

ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ വേ​ദ​ന​യും രോ​ഷ​വും ഉ​ള​വാ​ക്കു​ന്ന​വ​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹ്.

ദേ​ശീ​യ അ​സം​ബ്ലി​യി​ൽ പ്ര​ത്യേ​ക സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​യ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം ആ​യി​ര​ക്ക​ണ​ക്കി​ന് നി​ര​പ​രാ​ധി​ക​ളെ കൊ​ല്ലു​ക​യും അം​ഗ​ഭം​ഗം വ​രു​ത്തു​ക​യും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്യു​ക​യാ​ണ്. അ​റ​ബ്, മു​സ്‌​ലിം ലോ​ക​ങ്ങ​ൾ​ക്കും സ്വാ​ത​ന്ത്ര്യ​വും നീ​തി​യും തേ​ടു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ങ്ങ​ൾ​ക്കും ഫ​ല​സ്തീ​ൻ രാ​ജ്യം എ​ന്ന ല​ക്ഷ്യ​ത്തി​ൽ​നി​ന്ന് മാ​റ്റ​മി​ല്ല. കു​വൈ​ത്ത് എ​ന്നും ഫ​ല​സ്തീ​ന് കൂ​ടെ നി​ൽ​ക്കു​ന്നു. ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​വും ചി​ല രാ​ജ്യ​ങ്ങ​ളു​ടെ ഇ​ര​ട്ട​ത്താ​പ്പ് ന​യ​ങ്ങ​ളും കാ​ര​ണം അ​റ​ബ്, മു​സ്‍ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ല​വി​ലെ രോ​ഷം ന്യാ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഗോ​ള സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ഫ​ല​സ്തീ​നി​ക​ളു​ടെ ജീ​വ​ൻ വി​ല കു​റ​ഞ്ഞ​താ​ണോ, അ​തോ നി​ര​പ​രാ​ധി​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​ക​ളെ അ​ന്താ​രാ​ഷ്ട്ര, മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ ന്യാ​യീ​ക​രി​ക്കു​ന്നു​ണ്ടോ എ​ന്നും ശൈ​ഖ് സ​ലീം ചോ​ദി​ച്ചു.

സ​മ്പൂ​ർ​ണ അ​വ​കാ​ശ​ങ്ങ​ളു​ള്ള സ്വ​ത​ന്ത്ര രാ​ഷ്ട്രം സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് ഫ​ല​സ്തീ​ൻ പ്ര​ശ്ന​ത്തി​നു​ള്ള ഏ​ക പ​രി​ഹാ​രം. ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത് യു​ദ്ധ​ക്കു​റ്റ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണ്. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും യു.​എ​ൻ പ്ര​മേ​യ​ങ്ങ​ളും മു​ന്നി​ൽ വെ​ച്ച് നീ​തി ന​ട​പ്പാ​ക്ക​ണം. ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന്റെ തു​ട​ക്കം മു​ത​ൽ ഉ​ട​ന​ടി വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് നി​ര​വ​ധി രാ​ജ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. നി​ര​വ​ധി യോ​ഗ​ങ്ങ​ളി​ലും പ​​ങ്കെ​ടു​ത്ത് കു​വൈ​ത്ത് ന​യം വ്യ​ക്ത​മാ​ക്കി. ഫ​ല​സ്തീ​നാ​യു​ള്ള ദേ​ശീ​യ ദു​രി​താ​ശ്വാ​സ സ​ഹാ​യ കാ​മ്പ​യി​നി​ൽ മൂ​ന്നു മി​ല്യ​ൺ ദീ​നാ​ർ സം​ഭാ​വ​ന ശേ​ഖ​രി​ച്ച​താ​യും ശൈ​ഖ് സ​ലീം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaIsrael Palestine ConflictKuwaiti Foreign Minister
News Summary - Scenes from Gaza are distressing - Foreign Minister
Next Story