എംബസി അഭയകേന്ദ്രത്തിലുള്ളവരുടെ കുടുംബത്തിന് സാമ്പത്തിക സഹായത്തിന് പദ്ധതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി അഭയകേന്ദ്രത്തിൽ കഴിയുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുമായി ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്. ഒരുമാസത്തിലേറെ ഷെൽട്ടറിൽ കഴിയുന്നവർക്കാണ് ഓരോ മാസവും സഹായധനം ലഭ്യമാക്കുക.
ഇന്ത്യൻ എംബസി ഓപൺ ഹൗസിൽ അംബാസഡർ സിബി ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ ആശ്രിതർക്ക് ഒരുലക്ഷം രൂപ വീതം ധനസഹായം നൽകി സേവനരംഗത്ത് വേറിട്ട മാതൃക കാണിച്ചതിന് ശേഷമാണ് എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ് പുതിയ ദൗത്യത്തിന് ഒരുങ്ങുന്നത്. പല കാരണങ്ങളാൽ മാസങ്ങളോളം എംബസി അഭയ കേന്ദ്രത്തിൽ കഴിയേണ്ടിവരുന്ന പ്രവാസികളുടെ കുടുംബത്തിന് പ്രതിമാസം നിശ്ചിത തുക ആശ്വാസ ധനമായി അയച്ചുനൽകാനാണ് പദ്ധതി.
പുതുതായി ആരംഭിച്ച ഔട്സോഴ്സിങ് സെൻററുകൾ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നതായും ഓപൺ ഹൗസിൽ അംബാസഡർ പറഞ്ഞു. ഹെഡ് ഓഫ് ചാൻസറി ഡോ. വിനോദ് ഗെയ്ഖ് വാദ് കഴിഞ്ഞ ഒരു മാസത്തെ എംബസിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രസന്റേഷൻ അവതരിപ്പിച്ചു.
ഔട്ട് സോഴ്സ് സെൻറർ കേന്ദ്രീകരിച്ചു നടത്തിയ ആസാദി കാ അമൃത് മഹോത്സവ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.