ഉപയോഗിക്കാത്ത അവധി ദിനങ്ങൾക്ക് പണം കൈപ്പറ്റാവുന്ന പദ്ധതി റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: ഉപയോഗിക്കാത്ത അവധി ദിനങ്ങൾക്ക് പകരം പണം കൈപ്പറ്റാവുന്ന പദ്ധതി റദ്ദാക്കി. ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്ക് പകരം പണം നൽകാനുള്ള പദ്ധതി റദ്ദാക്കി തിങ്കളാഴ്ച അമീരി ഉത്തരവ് പുറപ്പെടുവിച്ചു.
1979 ലെ സിവിൽ സർവിസ് സിസ്റ്റം ഡിക്രിയിലെ ആർട്ടിക്കിൾ 41 ലെ മൂന്നാം ഖണ്ഡികയിൽ ഇതോടെ മാറ്റം വന്നു. ഇതിനാൽ ഇനി സർവിസിനിടെ ഉപയോഗിക്കാത്ത ആനുകാലിക അവധിക്ക് പകരമായി പണം കൈപ്പറ്റാനാകില്ല. അവലോകനത്തിനും അംഗീകാരത്തിനും ശേഷം പുതിയ ഉത്തരവ് പാസാക്കുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനുശേഷം നടപ്പാക്കാനും സർക്കാറിനെ ചുമതലപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.