തെരുവുനായ് പ്രശ്നം പരിഹരിക്കാൻ കുവൈത്തിൽ പദ്ധതി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പലയിടങ്ങളിലും രൂക്ഷമായ തെരുവുനായ് പ്രശ്നം പരിഹരിക്കാൻ പദ്ധതി. പ്രശ്നത്തിൽ ഇടപെട്ട അനിമൽ ഹെൽത്ത് അധികൃതര്‍ രണ്ടു വർഷത്തിനുള്ളിൽ തെരുവുനായ് പ്രശ്നം പൂർണമായും പരിഹരിക്കുമെന്ന് വ്യക്തമാക്കി.തെരുവുനായ്ക്കളെ നേരിടുന്നതിനായി ഈ മേഖലയില്‍ വിദഗ്ധരായ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതായി അനിമൽ ഹെൽത്ത് ഡയറക്ടർ വലീദ് അൽ ഔദ് അറിയിച്ചു.
നായ്ക്കളെ ദത്തെടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കും. നായ്ക്കളുടെ പ്രജനനം തടയാൻ ആൺ നായ്ക്കളെ വന്ധ്യംകരിക്കുമെന്നും അൽ ഔദ് വ്യക്തമാക്കി. ഇതുവഴി അടുത്ത രണ്ടുവർഷത്തിനുള്ളിൽ പൂർണമായും തെരുവുനായ് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
രാജ്യത്തിലെ വിവിധ താമസമേഖലകളില്‍ നായ്ക്കള്‍ പൊതുനിരത്തുകളില്‍ നിലയുറപ്പിച്ച് ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.അടുത്തിടെ ഒട്ടേറെപേര്‍ക്കാണ് നായ്ക്കളുടെ കടിയേൽക്കുകയും ആക്രമണത്തില്‍ പരിക്കേൽക്കുകയും ചെയ്തത്. സ്കൂള്‍ കുട്ടികളേയും കാല്‍നട യാത്രക്കാരെയും വാഹനങ്ങളില്‍ എത്തുന്നവരെയും പിറകെ ഓടി ആക്രമിക്കുന്നതും പതിവാണ്.
മലയാളികള്‍ ഏറെ താമസിക്കുന്ന അബ്ബാസിയയിൽ നായ്ശല്യം രൂക്ഷമാണ്.പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്കും ഇന്ത്യന്‍ എംബസി അധികൃതര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.