സ്കോളർ സ്പാർക്ക് ടാലൻറ് ഹണ്ട് പരീക്ഷ ഫെബ്രുവരി പത്തിന്
text_fieldsകുവൈത്ത് സിറ്റി: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്കോളർ സ്പാർക്ക് ടാലൻറ് ഹണ്ട് പരീക്ഷ ഫെബ്രുവരി പത്തിന് കുവൈത്തിൽ നടക്കും. എല്ലാ ജി.സി.സി രാജ്യങ്ങളിലും കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പരീക്ഷ സെൻററുകൾ ഉണ്ട്.
മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നൽകുന്നതാണ് പദ്ധതി. നിലവിൽ എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. പരീക്ഷയിൽ പങ്കെടുക്കാൻ ജനുവരി 19 വരെ www.safoundation.in എന്ന വെബ് സൈറ്റ് വഴി റജിസ്റ്റർ ചെയ്യണം. രണ്ടു മണിക്കൂറുള്ള ഓബ്ജക്ടീവ് ടൈപ് ഫിസിക്കൽ പരീക്ഷയാണ്. എട്ടാം ക്ലാസ് സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക് സയൻസ് എന്നിവയെ പരിചയപ്പെടുത്തുന്ന ചോദ്യങ്ങളുമാണ് ചോദ്യാവലിയിൽ ഉണ്ടാകുക.
പരീക്ഷക്കുശേഷം തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് ഇൻറർവ്യൂ നടത്തിയാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുക. ഇവർക്ക് ഫൗണ്ടേഷന്റെ മാനദണ്ഡമനുസരിച്ച് ബിരുദാനന്തര ബിരുദം വരെ പഠന സഹായവും ആവശ്യമായ പരിശീലനങ്ങളും നൽകും. കോഴിക്കോട് ജാമിഅ മർകസ് ഫൗണ്ടർ ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ പ്രവർത്തിക്കുന്നതാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ. കൂടുതൽ വിവരങ്ങൾക്ക് (+965)50479590 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.