കുവൈത്ത് ക്രിക്കറ്റിൽ രജിസ്റ്റർ ചെയ്ത കളിക്കാർക്ക് സ്കോളർഷിപ്
text_fieldsകുവൈത്ത് സിറ്റി: ദേശീയ ക്രിക്കറ്റ് ഭരണസമിതിയായ കുവൈത്ത് ക്രിക്കറ്റിൽ രജിസ്റ്റർ ചെയ്ത കളിക്കാർക്ക് ഉപരിപഠനത്തിന് സ്കോളർഷിപ് നൽകും. എം.ഇ.സി സ്റ്റഡി ഗ്രൂപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
എം.ഇ.സിയുമായി ധാരണയുള്ള ലോകത്തിലെ 750ലേറെ സർവകലാശാലകളിൽ ഉപരിപഠനത്തിന് ട്യൂഷൻ ഫീസ് ഇനത്തിൽ 25 ശതമാനം വരെ ഇളവ് ലഭിക്കും. കുവൈത്ത് ക്രിക്കറ്റിൽ രജിസ്റ്റർ ചെയ്ത ക്ലബുകളിലെ കളിക്കാർക്ക് പ്രയോജനം ലഭിക്കും.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നൂറുകണക്കിന് പ്രവാസികൾ ഇത്തരത്തിൽ അംഗീകൃത പ്രാദേശിക ക്ലബുകളുടെ ഭാഗമാണ്. സാൽമിയയിൽ നടന്ന ചടങ്ങിൽ എം.ഇ.സി സ്റ്റഡി ഗ്രൂപ് സി.ഇ.ഒ മുയിസ് മിർസ, കുവൈത്ത് ക്രിക്കറ്റ് പ്രസിഡൻറ് ഹൈദർ ഫർമാൻ, ഡയറക്ടർ ജനറൽ സാജിദ് അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.
െഎ.സി.സി റാങ്കിങ്ങിൽ കുവൈത്ത് പുരുഷ വിഭാഗത്തിൽ 27ാമതും വനിത വിഭാഗത്തിൽ 26ാമതുമാണെന്നും ജൂനിയർ ഏഷ്യ കപ്പ് ക്രിക്കറ്റിന് യോഗ്യത നേടിയ ജി.സി.സിയിലെ ഏക രാജ്യം കുവൈത്ത് ആണെന്നും സാജിദ് അഷ്റഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.