Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്‌​കൂ​ൾ...

സ്‌​കൂ​ൾ കാ​ന്റീ​നു​ക​ളി​ലെ മോ​ഷ​ണം; പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
theft case
cancel

കു​വൈ​ത്ത് സി​റ്റി: സൗ​ത്ത് സു​റ​യി​ലെ സ്‌​കൂ​ൾ കാ​ന്റീ​നു​ക​ളി​ലെ മോ​ഷ​ണ​കേ​സി​ൽ ​പ്ര​തി​ക​ൾ പി​ടി​യി​ൽ. 12 മോ​ഷ​ണ​ക്കേ​സു​ക​ളി​ലാ​യി 10 കൗ​മാ​ര​ക്കാ​രാ​ണ് പി​ടി​യി​ല​യ​ത്. ത​ണു​പ്പു​ള്ള രാ​ത്രി​ക​ളി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ അ​ക​ത്തി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ദി​ന​ങ്ങ​ളി​ൽ സം​ഘം ചേ​ർ​ന്നാ​യി​രു​ന്നു മോ​ഷ​ണം.

സ്‌​കൂ​ൾ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് കാ​ന്റീ​നു​ക​ളി​ൽ​നി​ന്ന് പ​ണ​വും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​മാ​ണ് ക​വ​ർ​ന്നി​രു​ന്ന​ത്.തു​ട​ർ​ച്ച​യാ​യ മോ​ഷ​ണ പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നാ​യി ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ ഹ​വ​ല്ലി ഫീ​ൽ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് യൂ​നി​റ്റി​ൽ​നി​ന്ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

മോ​ഷ്ടാ​ക്ക​ൾ സ്‌​കൂ​ളു​ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ന്ന​തും ര​ക്ഷ​പ്പെ​ടു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ സി.​സി.​ടി.​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​രു​ന്നു. ഇ​വ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ കാ​ണി​ച്ച​പ്പോ​ൾ 15 വ​യ​സ്സു​ള്ള ഒ​രു പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു.

ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ 1,250 കു​വൈ​ത്ത് ദീ​നാ​ർ ക​ണ്ടെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ മ​റ്റു കൂ​ട്ടാ​ളി​ക​ളു​ടെ പേ​രു​ക​ൾ പ്ര​തി വെ​ളി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് മു​ഴു​വ​ൻ പേ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ക്ക​പ്പെ​ട്ട സാ​ധ​ന​ങ്ങ​ളു​ടെ ആ​കെ മൂ​ല്യം 4,800 കു​വൈ​ത്ത് ദീ​നാ​റി​ല​ധി​കം വ​രും. പ​ത്ത് പേ​രെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftKuwait
News Summary - School canteen theft Suspects arrested kuwait
Next Story