പുതിയ അധ്യയന വർഷം:ബെല്ലടിക്കാൻ ഇനി ദിവസങ്ങൾ മാത്രം
text_fieldsകുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ മ ന്ത്രാലയത്തിനു കീഴിലുള്ള സ്കൂളുകളിൽ ശുചീകരണവും മോടിപിടിപ്പിക്കലും പൂർത്തിയാ ക്കി. സ്കൂളുകളിലെ വാട്ടർ ടാങ്കുകളും ഫിൽട്ടറുകളും ശുദ്ധീകരിച്ചു. 2019-2020 വര്‍ഷത്തേക്കുള്ള അധ്യാപക നിയമനം ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നതിനുമുമ്പ് എല്ലാ സ്ഥാപനങ്ങളിലും അധികൃതർ ഒരുവട്ടംകൂടി പരിശോധന നടത്തും. വിദ്യാലയങ്ങള്‍ക്ക് സംവിധാനങ്ങളിലോ അക്കാദമികമായോ സഹായ സഹകരണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അതത് വിദ്യാലയത്തിലെ പ്രിന്‍സിപ്പൽമാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇഷ്ബിലിയയില്‍ രണ്ട് സെക്കൻഡറി സ്കൂളുകളാണ് വിദ്യാഭ്യാസ മന്ത്രാലയം പുതുതായി തുറക്കുന്നത്. ഈ സ്കൂളുകളിലെ വൈദ്യുതി, ഫര്‍ണിച്ചര്‍, എ.സി സജ്ജീകരണം, ശുചീകരണം മുതലായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഫര്‍വാനിയ വിദ്യാഭ്യസ മേഖല മേധാവി അല്‍ അയ്സിെൻറ നേതൃത്വത്തിൽ മേഖലയിലെ സ്കൂളുകൾ സന്ദർശിച്ച് വിദ്യാർഥികളുടെ സുരക്ഷ, പഠിക്കാനാവശ്യമായ ക്രമീകരണങ്ങള്‍, ലൈബ്രറികള്‍ തുടങ്ങിയവ പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.