Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​നി​ൽ സ്കൂ​ൾ...

റ​മ​ദാ​നി​ൽ സ്കൂ​ൾ സ​മ​യം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
Recruitment for Govt Schools
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ൽ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പു​തി​യ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചു. കി​ന്റ​ർ ഗാ​ർ​ട്ട​ൻ, എ​ല​മെ​ന്റ​റി ക്ലാ​സു​ക​ൾ​ക്ക് നാ​ലു മ​ണി​ക്കൂ​റാ​കും പ​ഠ​ന​സ​മ​യം. ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്കും നാ​ല​ര മ​ണി​ക്കൂ​റും പ​ഠ​ന​സ​മ​യം നി​ശ്ച​യി​ച്ചു. കി​ന്റ​ർ ഗാ​ർ​ട്ട​ൻ വി​ഭാ​ഗ​ത്തി​ന് ക്ലാ​സു​ക​ൾ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ച് ഒ​രു​മ​ണി​ക്ക് അ​വ​സാ​നി​ക്കും. എ​ല​മെ​ന്റ​റി വി​ഭാ​ഗം ക്ലാ​സു​ക​ൾ 9.30 മു​ത​ൽ 1.30 വ​രെ​യാ​കും. ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 9.30ന് ​ആ​രം​ഭി​ച്ച് ര​ണ്ടു മ​ണി​ക്ക് അ​വ​സാ​നി​ക്കും. സ്കൂ​ളു​ക​ളോ​ട് സ​മ​യ​ക്ര​മം പാ​ലി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.

നേ​ര​ത്തേ സി​വി​ല്‍ സ​ര്‍വി​സ് ക​മീ​ഷ​ന്‍ സ​ര്‍ക്കാ​ര്‍ കാ​ര്യാ​ല​യ​ങ്ങ​ളു​ടെ​യും മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും ഫ്ല​ക്സി​ബി​ള്‍ സ​മ​യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജോ​ലി​യു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളും സ്വ​ഭാ​വ​ത്തി​നും അ​നു​സൃ​ത​മാ​യി ജീ​വ​ന​ക്കാ​ര്‍ക്ക് സ്ലോ​ട്ട് തി​ര​ഞ്ഞെ​ടു​ക്കാം. അ​തേ​സ​മ​യം, റ​മ​ദാ​ൻ തു​ട​ക്ക​വും മാ​സ​പ്പി​റ​വി കാ​ണ​ലും ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നാ​യി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി ചൊ​വ്വാ​ഴ്‌​ച യോ​ഗം ചേ​രും. മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യാ​ൽ 25376934 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാ​ൻ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadanSchool timing
News Summary - School timing announced in Ramadan
Next Story