സിറിയൻ അഭയാർഥികൾക്ക് വിദ്യാഭ്യാസത്തിന് സ്കൂളുകൾ
text_fieldsകുവൈത്ത് സിറ്റി: സിറിയൻ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവസരമൊരുക്കി നോർത്ത് ലബനാനിലെ കുവൈത്ത് ചാരിറ്റി. മേഖലയിൽ സ്കൂളുകൾ സ്ഥാപിച്ചാണ് സിറിയൻ അഭയാർഥികളായ കുട്ടികൾക്ക് പഠനാവസരമൊരുക്കുന്നത്. വടക്കൻ ലബനാനിലെ ട്രിപളി, ഡാനി, അക്കാർ എന്നിവിടങ്ങളിലെ ഈ സ്കൂളുകൾ അടിസ്ഥാന, ഇന്റർമീഡിയറ്റ്, സെക്കൻഡറി വിദ്യാഭ്യാസ ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു. ഏകദേശം 7,000 വിദ്യാർഥികൾക്ക് ഇവിടെ പഠിക്കാനാകും.
കുവൈത്ത് ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അസോസിയേഷൻ സ്പോൺസർ ചെയ്യുന്ന 11 സ്കൂളുകൾ, ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) സ്പോൺസർ ചെയ്യുന്ന അഞ്ച് സ്കൂളുകൾ എന്നിവയാണ് കുവൈത്ത് ചാരിറ്റി സ്കൂളുകൾ. ഐ.ഐ.സി.ഒ സ്കൂളുകളിൽ 640 അനാഥർ പഠിക്കുന്നു. വ്യക്തികൾ, സംഘടനകൾ, അസോസിയേഷനുകൾ എന്നിവയുടെ സംഭാവനകൾ വഴിയാണ് ഇവ പ്രവർത്തിക്കുന്നതെന്ന് അസോസിയേഷനിലെ കൾചറൽ സെന്റർ ഫോർ സ്പെസിഫിക് എജുക്കേഷൻ ഡയറക്ടർ മുസ്തഫ അല്ലൂഷ് പറഞ്ഞു. മികച്ച വിദ്യാർഥികൾക്ക് പഠനം തുടരാൻ ആവശ്യമായ സ്കൂൾ കെട്ടിടങ്ങൾ അസോസിയേഷൻ നൽകുകയും സ്പോൺസർ ചെയ്യുകയും ചെയ്യുന്നു. ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അസോസിയേഷനും ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷനും (ഐ.ഐ.സി.ഒ) സഹകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.