കടലിൽനിന്ന് അഞ്ച് ബോട്ടുകൾ പൊക്കിയെടുത്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഡൈവിങ് ടീം അംഗങ്ങൾ നടത്തിയ സന്നദ്ധ യജ്ഞത്തിൽ കടലിൽനിന്ന് അഞ്ച് ബോട്ടുകൾ പൊക്കിയെടുത്തു. കാലങ്ങളായി കടലിൽ കിടന്ന മീൻപിടിത്ത ബോട്ടുകളും വിനോദ ബോട്ടുകളും പുറത്തെടുത്തവയിൽപെടും. ഖൈറാൻ, റാസാൽമിയ, ശഅബ് അൽ ബഹ്രി എന്നിവിടങ്ങളിലാണ് സന്നദ്ധ സംഘത്തിെൻറ യജ്ഞം നടന്നത്. ടൺകണക്കിന് മാലിന്യമാണ് കുവൈത്തിെൻറ കടലിൽ കിടക്കുന്നത്. മത്സ്യബന്ധനം നടത്തുന്നവരും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം വൻ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം രാജ്യത്തെ ആഴക്കടലിൽനിന്നും തീപ്രദേങ്ങളിൽനിന്നുമായി 979 ടൺ പാഴ്വസ്തുക്കൾ പൊക്കിയെടുത്തു. 23 കപ്പലുകളും ബോട്ടുകളും മുങ്ങിയെടുത്തതിൽപെടും. 2700 വിദ്യാർഥി- വിദ്യാർഥിനികളും കടലും തീരപ്രദേശവും ശുദ്ധീകരിക്കുന്ന കഴിഞ്ഞ വർഷം നടന്ന യജ്ഞത്തിൽ പങ്കാളികളായി. പരിസ്ഥിതി സംരക്ഷണ സമിതിയുമായി സഹകരിച്ച് വരുംകാലങ്ങളിൽ വിപുലമായ ശുദ്ധീകരണ കാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും സന്നദ്ധരായി മുന്നോട്ടുവരുന്ന യുവതീയുവാക്കൾക്ക് കാമ്പയിനുമായി സഹകരിക്കാൻ അവസരം നൽകുമെന്നും ഡൈവിങ് ടീം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.