കടൽ സുരക്ഷ കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഫിനാൻസ് ഹൗസുമായി സഹകരിച്ച് ജനറൽ ഫയർഫോഴ്സ് കടൽ യാത്രക്കാർക്കായി ബോധവത്കരണ കാമ്പയിൻ നടത്തി.
ജെറ്റ് സ്കീ, ബോട്ട് ഉപയോക്താക്കൾക്ക് കടൽ അപകടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കൽ, ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു.
ലൈഫ് ജാക്കറ്റുകൾ ധരിക്കുക, ഉപകരണങ്ങൾ പരിപാലിക്കുക, നാവിഗേഷൻ നിയമങ്ങൾ പാലിക്കുക തുടങ്ങിയ സുരക്ഷ മാർഗനിർദേശങ്ങളും കാമ്പയിനിൽ ഉൾപ്പെടുത്തിയിരുന്നു. യാത്ര പൂർത്തിയാക്കാൻ ആവശ്യമായ ഇന്ധനം കരുതുക, എൻജിനുകളുടെയും ഇലക്ട്രിക്കൽ ഇൻസ്റ്റലേഷനുകളുടെയും സ്ഥിരമായ പരിശോധന, നാവിഗേഷൻ ഉപകരണങ്ങളുടെ പ്രവർത്തനത്തിന്റെ കാര്യക്ഷമത, ലൈറ്റിങ്, മറ്റു പൊതുനിർദേശങ്ങൾ എന്നിവയും കാമ്പയിനിന്റെ ഭാഗമായി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.