സുരക്ഷപരിശോധന: ഫർവാനിയയിൽ 21 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: സുരക്ഷപരിശോധനയിൽ ഫർവാനിയയിൽ 21 പേർ അറസ്റ്റിലായി. താമസ നിയമലംഘകർ, സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയവർ എന്നിവരാണ് പിടിയിലായത്.
ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്കു മാറ്റി. താമസ, തൊഴിൽനിയമ ലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് 112 എന്ന നമ്പറിൽ അറിയിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ പരിശോധന കാമ്പയിൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയതിനെ തുടർന്ന് ജയിലിൽ ആളുകുറഞ്ഞതോടെ പരിശോധന ചെറിയതോതിൽ വീണ്ടും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.