സുരക്ഷ പരിശോധന: നിരവധി പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: സൂഖ് ശർഖിൽ ചൊവ്വാഴ്ച അധികൃതർ നടത്തിയ സുരക്ഷ പരിശോധനയിൽ നിരവധി പേർ പിടിയിലായി. ജയിലിൽ സ്ഥലമില്ലാത്തതിനെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പരിശോധന അധികൃതർ പുനരാരംഭിക്കുകയായിരുന്നു. കഴിഞ്ഞ മാസം നാടുകടത്തൽ കേന്ദ്രത്തിൽനിന്ന് രണ്ടായിരത്തിലേറെ ആളുകളെ സ്വന്തം രാജ്യത്തേക്ക് അയച്ചു. ജയിലിൽ ആളുകുറയുന്നതിനനുസരിച്ച് ഒറ്റപ്പെട്ട പരിശോധനകളാണ് ഇപ്പോൾ നടത്തിവരുന്നത്. 180000ത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ട്.
വ്യാപക പരിശോധന നടത്തി ഇവരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം സ്വന്തം നാടുകളിലേക്ക് കയറ്റിയയക്കണമെന്ന് തന്നെയാണ് അധികൃതരുടെ തീരുമാനം. അതേസമയം, കോവിഡ് പശ്ചാത്തലത്തിലെ യാത്രാനിയന്ത്രണങ്ങൾ കാരണം വേഗത്തിൽ നാട്ടിലയക്കാൻ കഴിയുന്നില്ല. ഒരു വിമാനത്തിൽ അയക്കാവുന്നവരുടെ എണ്ണത്തിലും ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങളുണ്ട്. കോവിഡ് സാഹചര്യത്തിൽ കൂടുതൽ പേരെ ഒരുമിച്ച് പാർപ്പിക്കുന്നതിനും പരിമിതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.