സുരക്ഷ പരിശോധന: കുവൈറ്റിൽ 107 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ഡയറക്ടറേറ്റ് അഹ്മദി ഗവർണറേറ്റിൽ നടത്തിയ പരിശോധന കാമ്പയിനിൽ നിയമലംഘകരായ 107 പേർ അറസ്റ്റിലായി. പിടിയിലായവരിൽ 52 പേർ താമസ നിയമം ലംഘിച്ച് കഴിയുന്നവരും നാലുപേർ വിസ കാലാവധി കഴിഞ്ഞവരും രണ്ടുപേർ പിടികിട്ടാപ്പുള്ളികളുമാണ്. 49 പേരെ അറസ്റ്റ് ചെയ്തത് തിരിച്ചറിയൽ രേഖകൾ കൈവശം വെക്കാത്തതിനാണ്. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ പരിശോധന കാമ്പയിൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയതിനെ തുടർന്ന് ജയിലിൽ ആളുകുറഞ്ഞതോടെ പരിശോധന ചെറിയ തോതിൽ വീണ്ടും ആരംഭിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.