സുരക്ഷ പരിശോധന തുടരുന്നു; നിരവധിപേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷ പരിശോധന തുടരുന്നു. വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച വിവിധ രാജ്യക്കാരായ 140 പേരെ റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ പിടികൂടി. നിരവധി ഹോട്ടലുകളിലും പരിശോധന നടത്തി. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായവരിൽ കൂടുതൽ. നിയമ ലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ നാടു കടത്തല്‍ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
നിയമലംഘകരെ കണ്ടെത്തൽ, തൊഴിൽ മേഖല ശുദ്ധീകരിക്കൽ, ജനസംഖ്യ അസന്തുലിതാവസ്ഥ ക്രമീകരിക്കൽ എന്നിവയുടെ ഭാഗമായാണ് നടപടി. പൊതുസുരക്ഷാകാര്യ വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്ക്യൂ പൊലീസ് എന്നിവയെല്ലാം ഒരുമിച്ചും അല്ലാതെയും പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ ആയിരത്തിനടുത്ത് പ്രവാസികൾ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.