സുരക്ഷ പരിശോധന തുടരുന്നു; 132 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകരെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ജഹ്റ, ഫർവാനിയ, സിറ്റി, അഹമ്മദി ഗവർണറേറ്റുകളിൽ വ്യാപക പരിശോധനകൾ നടന്നു. 132 പേർ അറസ്റ്റിലായി.
ഒരു വ്യാജ ഓഫിസും പരിശോധനയിൽ കണ്ടെത്തി. താമസനിയമം ലംഘിച്ചവരും ദൈനംദിന തൊഴിലാളികളായി പ്രവർത്തിക്കുന്നവരുമായ നാലുപേരെ ഇവിടെനിന്ന് പിടികൂടി. മറ്റുപരിശോധനകളിൽ 128 നിയമലംഘകരെയും അറസ്റ്റ് ചെയ്തു. താമസ, തൊഴിൽ നിയമലംഘനത്തിലാണ് ഇതിൽ കൂടുതൽ പേരും അറസ്റ്റിലായത്.
പിടിയിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു. പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.