സുരക്ഷ പരിശോധന തുടരുന്നു; 146 അറസ്റ്റുകൾ, 1,676 ട്രാഫിക് ലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: വ്യാഴാഴ്ച രാജ്യത്ത് വിവിധ ഇടങ്ങളിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷ ട്രാഫിക് പരിശോധന നടത്തി. ഖൈത്താൻ, ഫർവാനിയ, അബ്ബാസിയ, മുത്ല, മഹ്ബൂല എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസ്ക്യൂ പൊലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സ്പെഷൽ സെക്യൂരിറ്റി ഫോഴ്സ്, വനിത പൊലീസ് എന്നിവ ഉൾപ്പെടുന്ന സംഘമാണ് പരിശോധനക്കിറങ്ങിയത്.
പരിശോധനയിൽ 1,676 ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. 146 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നവരും റസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ 21 പേരും തിരിച്ചറിയൽ രേഖയില്ലാത്ത 32 പേരും ഉൾപ്പെടുന്നു. വധശിക്ഷ നേരിടുന്ന ഒരു കുറ്റവാളിയെയും ഏഴ് പ്രായപൂർത്തിയാകാത്തവരെയും പിടികൂടി. ലഹരിപാനീയങ്ങൾ കൈവശം വെച്ചതിന് ഒരാളും പിടിയിലായി. അഞ്ച് വാഹനങ്ങളും സൈക്കിളുകളും പിടിച്ചെടുത്തു. പിടികൂടിയ വ്യക്തികളെയും പിടിച്ചെടുത്ത വാഹനങ്ങളെയും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.