സുരക്ഷാ പരിശോധന തുടരുന്നു; 575 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ നിയമലംഘകരെ പിടികൂടുന്നതിനുള്ള സുരക്ഷാ പരിശോധന തുടരുന്നു. വിവിധ ഇടങ്ങളിലായി നടന്ന പരിശോധനയിൽ താമസ,തൊഴിൽ നിയമങ്ങൾ ലംഘിച്ച 575 പേർ പിടിയിലായി. ഹവല്ലി, സാൽമിയ, മുബാറക്കിയ, മഹ്ബൂല, ഫഹാഹീൽ, ഫർവാനിയ, ശർഖ്, ഷുവൈഖ് എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ രാവിലെയും വൈകുന്നേരവുമായാണ് പരിശോധന നടന്നത്. റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടുമെന്റ്, കൺട്രോൾ ആൻഡ് കോഓഡിനേഷൻ ഡിപ്പാർട്ട്മെന്റ്, ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ പിന്തുണയും പരിശോധനക്ക് ലഭിച്ചു.
വിവിധ രാജ്യക്കാരായ പ്രവാസികളാണ് പിടിയിലായവർ. പ്രതികൾക്കെതിരെ നാടുകടത്തുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും. പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.