സുരക്ഷ പരിശോധന കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കുന്നതിന് സഹായകരം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നടന്നുവരുന്ന സുരക്ഷ പരിശോധനകള്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന് സഹായകരമായതായി അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റജബ് പറഞ്ഞു.
ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് വിപുലമായ രീതിയിലാണ് ഓരോ പ്രദേശത്തും പരിശോധന നടത്തുന്നത്.ആയിരക്കണക്കിന് റസിഡൻസി നിയമ ലംഘകരെയും നിരവധി ഗതാഗത ലംഘനങ്ങളുമാണ് കാമ്പയിനില്‍ കണ്ടെത്തിയത്. രാജ്യത്ത് ക്രമസമാധാനം നിലനിർത്തുന്നത് ലക്ഷ്യമിട്ടാണ് സുരക്ഷ പ്രചാരണങ്ങൾ നടത്തുന്നതെന്നും റജബ് പറഞ്ഞു.
നിയമലംഘകരെ ലക്ഷ്യമിട്ട് രാജ്യത്ത് കർശന സുരക്ഷ പരിശോധന തുടരുകയാണ്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പല പരിശോധനകളും. നിയമലംഘകരെ ഉടൻ അറസ്റ്റു ചെയ്ത് നാടുകടത്തൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.