ഫ്രൈഡേ മാർക്കറ്റിൽ സുരക്ഷ: പരിശോധന; നിരവധിപേർ പിടിയിൽ
text_fieldsഫ്രൈഡേ മാർക്കറ്റിൽ സുരക്ഷ പരിശോധനക്കെത്തിയ പൊലീസ്
കുവൈത്ത് സിറ്റി: അൽറായിയിലെ ഫ്രൈഡേ മാർക്കറ്റിൽ സുരക്ഷ പരിശോധനയ്ക്കിടെ താമസ നിയമം ലംഘിച്ച് നിരവധിപേർ പിടിയിലായി. എല്ലാ കച്ചവടക്കാരുടെയും രേഖകൾ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിച്ചു. അണ്ടർ സെക്രട്ടറി ഫർറാജ് അൽ സൗബിയും ഫർവാനിയ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല സഫാഹും നേതൃത്വം നൽകി.
ഒരാഴ്ചയിലേറെയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ പരിശോധന നടത്തിവരുകയാണ്. നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. വീണ്ടും പൊതുമാപ്പ് നൽകുന്നതിന്റെ മുന്നോടിയായാണ് പരിശോധന വ്യാപകമാക്കിയതെന്നും റിപ്പോർട്ടുണ്ട്
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.